കൃത്യമായ ബിസിനസ് പരിശീലനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കി വനിതാ സംരംഭകരുടെ ബിസിനസ് പരിധി ഉയര്‍ത്തുന്നതിനാണ് ഉഡാന്‍ ലക്ഷ്യമിടുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാസംരംഭകര്‍ക്കുള്ള ബിസിനസ് ആക്സിലറേഷന്‍ പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) അപേക്ഷ ക്ഷണിച്ചു. പ്രയാണ ലാബ്സിന്‍റേയും കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റേയും സഹകരണത്തോടെയാണ് ആറുമാസത്തെ വെര്‍ച്വല്‍ പ്രോഗ്രാം 'ഉഡാന്‍' സംഘടിപ്പിക്കുന്നത്.

കൃത്യമായ ബിസിനസ് പരിശീലനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കി വനിതാ സംരംഭകരുടെ ബിസിനസ് പരിധി ഉയര്‍ത്തുന്നതിനാണ് ഉഡാന്‍ ലക്ഷ്യമിടുന്നത്. ബിരുദധാരികളായ വനിതാസംരംഭകര്‍/ ബിരുദ കോഴ്സ് ചെയ്യുന്നവര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ രണ്ടുവര്‍ഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.

രജിസ്ട്രേഷന് www.prayaana.orgഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9742424981 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. മാര്‍ച്ച് എട്ടിനകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.