ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ വഴി നിര്‍മിക്കുകയാണ് ആദ്യഘട്ടം. 

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി മുതൽ സപ്ലൈകോ വഴിയും വിപണനം ചെയ്യും. ഏപ്രിൽ മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ വഴി നിര്‍മിക്കുകയാണ് ആദ്യഘട്ടം. മാരി ബ്രാന്‍ഡിലുളള കുടകളും വിതരണം ചെയ്യും.

സപ്ലൈകോ വഴി നല്‍കാന്‍ കഴിയുന്ന ആവശ്യ വസ്തുക്കള്‍ ഏതൊക്കെയെന്ന് അറിയിക്കാന്‍ കുടുംബശ്രീ യൂണിറ്റുകളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.