Asianet News MalayalamAsianet News Malayalam

വര്‍ഷം 20,000 രൂപയിലധികം പോക്കറ്റില്‍ എത്തും: മഹീന്ദ്രയുടെ ഈ വാഹനം റോഡ് കീഴടക്കാനെത്തുന്നു

കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കടുപ്പമുള്ള മുകള്‍ ഭാഗവുമായാണ് ട്രിയോയുടെ രണ്ടു മോഡലുകളും എത്തുന്നത്. ഇതിന്റെ കോമ്പോസിറ്റ് ബോഡി പാനലുകള്‍ ട്രിയോയെ വളരെ കുറഞ്ഞ ഭാരമുള്ളതാക്കി മാറ്റുന്നു.

Mahindra's Electric three Wheeler Range Treo and Treo Yaari in kerala
Author
Thiruvananthapuram, First Published Sep 26, 2019, 12:58 PM IST

മഹീന്ദ്രയുടെ വൈദ്യുത മുചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും കേരളത്തില്‍ അവതരിച്ചു. ഇന്ത്യയിലെ ആദ്യ ലിഥിയം അയോണ്‍ വൈദ്യുത മുചക്ര വാഹന സംവിധാനമായ മഹീന്ദ്ര ട്രിയോ യാത്രകളെ ആദ്യാവസാനം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുന്നതാണെന്ന് കമ്പനി വ്യക്തമാക്കി. വ്യക്തിഗത ഉപഭോക്താക്കളുടേയും വന്‍കിട- സ്ഥാപന ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റും വിധമാണ് ട്രിയോയെ മഹീന്ദ്ര നിര്‍മിച്ചിരിക്കുന്നത്.

സ്വന്തമായ വൈദ്യുത വാഹന നയത്തോടെ ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയില്‍ കേരളം ഇതിനകം തന്നെ നിര്‍ണായക ചുവടുവയ്പ്പ് നടത്തിക്കഴിഞ്ഞതായി മഹീന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു പറഞ്ഞു. മുചക്ര വാഹന മേഖലയ്ക്ക് കേരളത്തിലും ഇന്ത്യയിലും സമ്പൂര്‍ണ വൈദ്യുത വാഹനമെന്ന കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് നിര്‍ണായക സംഭാവനകള്‍ മഹീന്ദ്രയ്ക്ക് നല്‍കാനാവുമെന്നാണ് കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി. ഉടമസ്ഥര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തങ്ങളുടെ വരുമാനം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഇ- വാഹനങ്ങള്‍ നല്കുതെന്നും മഹേഷ് ബാബു പറഞ്ഞു.

Mahindra's Electric three Wheeler Range Treo and Treo Yaari in kerala

കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കടുപ്പമുള്ള മുകള്‍ ഭാഗവുമായാണ് ട്രിയോയുടെ രണ്ടു മോഡലുകളും എത്തുന്നത്. ഇതിന്റെ കോമ്പോസിറ്റ് ബോഡി പാനലുകള്‍ ട്രിയോയെ വളരെ കുറഞ്ഞ ഭാരമുള്ളതാക്കി മാറ്റുന്നു. ഇതോടൊപ്പം സുരക്ഷയ്ക്ക് പ്രഥമ പരിഗണനയും മഹീന്ദ്ര വാഹന ശ്രേണികളില്‍ ഉറപ്പുവരുത്തുന്നു. പൂര്‍ണമായി ചാര്‍ജ് ചെയ്ത ശേഷം എആര്‍എഐ സാക്ഷ്യപ്പെടുത്തിയ സാധാരണ ഡ്രൈവിങ് റേഞ്ചില്‍ 130 കിലോമീറ്ററുമാണ് ഓടും. ട്രിയോ യാരി ഇ- റിക്ഷയുടെ റേഞ്ച് 129 കിലോമീറ്ററാണ്.  

മഹീന്ദ്രയുടെ ട്രിയോയും ട്രിയോ യാരിയും ചാര്‍ജ് ചെയ്യുന്നത് ഒരു സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുപോലെ ലളിതമാണ്. സാധാരണ 15 ആമ്പിയര്‍ സോക്കറ്റ് ഉപയോഗിച്ച് വീട് ഉള്‍പ്പെടെ എവിടെയും ചാര്‍ജ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു പോര്‍ട്ടബിള്‍ ചാര്‍ജറുമായാണ് വാഹനത്തില്‍ ഇറങ്ങുന്നത്. ഒരു സിഎന്‍ജി ഓട്ടോയുടെ കിലോമീറ്ററിന് 1.30 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹീന്ദ്ര ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസ മാത്രമാണ്. ഇത് ഉപഭോക്താവിന്റെ സമ്പാദ്യത്തില്‍ പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ധനയുണ്ടാക്കുന്നു. 

യാത്രക്കാര്‍ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ട്രിയോ ശ്രേണി ലഭ്യമാക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും സൗകര്യപ്രദമായ ഇന്റീരിയറുകള്‍, മികച്ച ലെഗ് റൂം, ഏതു പ്രായക്കാര്‍ക്കും എളുപ്പത്തില്‍ കയറാനുള്ള സൗകര്യം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ക്ലച്ച്-ലെസ്സും, ശബ്ദരഹിതവും, വൈബ്രേഷന്‍ രഹിതവുമായ ഡ്രൈവും, ഡ്രൈവര്‍ക്ക് തികച്ച ക്ഷീണരഹിത യാത്ര വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത സംരക്ഷണ ചെലവുകളില്ലാത്ത ലിഥിയം-അയോണ്‍ ബാറ്ററിയാണ് ട്രിയോ ശ്രേണിയിലുള്ള വൈദ്യുത മുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുത്.  മുഴുവന്‍ വാഹനത്തിനും മൂന്ന് വര്‍ഷമോ 80,000 കിലോമീറ്ററോ ആണ് വാറണ്ടി.

Follow Us:
Download App:
  • android
  • ios