Asianet News MalayalamAsianet News Malayalam

കോവിഡിൽ ആശ്വാസമേകാൻ ഓക്സിജൻ ജനറേറ്ററുകളുമായി മാരുതി സുസുക്കി

രാജ്യത്തെ ചെറുകിട ഓക്സിജൻ ജെനറേറ്റർ നിർമ്മാതാക്കളായ എയ്‌റോക്സ് നൈജൻ, സാം ഗാസസ്, ഗാസ്കോൺ എന്നീ കമ്പനികളുമായി ചേർന്നാണ് മാരുതിയുടെ പുതിയ സംരംഭം. മേയിൽ 70 പ്ലാൻുകളും ജൂണിൽ 150 പ്ലാൻ്റുകളും ഈ കമ്പനികളുമായി ചേർന്ന് മാരുതി സ്ഥാപിച്ച് നൽകും. 

Maruti Suzuki India to enhance production of oxygen generators for Covid-19 patients
Author
Delhi, First Published May 31, 2021, 9:03 AM IST

കോവിഡ് പ്രതിസന്ധിയുടെ ഭാഗമായ ഓക്സിജൻ ക്ഷാമത്തെ മറികടക്കാൻ ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാണ ബ്രാൻഡായ മാരുതി സുസുക്കി  ഓക്സിജൻ ജനറേറ്ററുകൾ നിർമ്മിക്കുന്നു. രാജ്യത്തെ ചെറുകിട ഓക്സിജൻ ജെനറേറ്റർ നിർമ്മാതാക്കളായ എയ്‌റോക്സ് നൈജൻ, സാം ഗാസസ്, ഗാസ്കോൺ എന്നീ കമ്പനികളുമായി ചേർന്നാണ് മാരുതിയുടെ പുതിയ സംരംഭം. കൂട്ടുകെട്ടിലൂടെ ഈ പ്ലാൻ്റുകളുടെ ഉത്പാദനശേഷി പത്ത് മടങ്ങ് വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗ്ഗവ പറഞ്ഞു. 

മേയിൽ 70 പ്ലാൻുകളും ജൂണിൽ 150 പ്ലാൻ്റുകളും ഈ കമ്പനികളുമായി ചേർന്ന് മാരുതി സ്ഥാപിച്ച് നൽകും. 2020-21 വർഷത്തിൽ കണക്കുകൂട്ടിയിരുന്ന ഇന്ത്യയിലെ മൊത്തം ഓക്സിജൻ പ്ലാൻറ് പ്രൊഡക്ഷനേക്കാൾ കൂടുതലാണിത്‌. ഇതിൽ ആദ്യത്തെ നാല് ഓക്സിജൻ ജനറേറ്റർ പ്ലാൻ്റുകൾ ഡൽഹി - ഹരിയാന എൻസിആർ മേഖലയിലെ സർക്കാർ ആശുപത്രികളിൽ മാരുതിയുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി സൗജന്യമായി സ്ഥാപിച്ച് കഴിഞ്ഞു. 20 പ്ലാൻ്റുകൾ കൂടി ഇത്തരത്തിൽ പൂർണമായും സൗജന്യമായി മാരുതി നൽകും. ഇത്തരത്തിലുള്ള പ്ലാൻ്റുകൾ ഓക്സിജൻ സിലിണ്ടറുകളുടെ ട്രാൻസ്പോട്ടിങ്ങിലെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുകയും കുറഞ്ഞ ചിലവിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യും. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം ആദ്യം മാരുതി അഹമ്മദാബാദിലെ സിതാപുരിൽ തുറന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പൂർണ്ണമായി കോവിഡ് കെയർ സെന്റർ അയി മാറ്റിയിരുന്നു. ആധുനിക ആശുപത്രി സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തെ ആദ്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആണിത്. പൂർണ്ണമായും മാരുതിയുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ആശുപത്രിയുടെ നടത്തിപ്പ് സൈഡസ് ഹോസ്‌പിറ്റൽ ശൃംഘലയാണ് നിർവ്വഹിക്കുന്നത്‌. 
 

Follow Us:
Download App:
  • android
  • ios