മോഡലുകൾക്കനുസരിച്ച് ആയിരിക്കും വിലവർദ്ധനവും നടപ്പാക്കുക. 2.89 ലക്ഷം മുതൽ 11.47 ലക്ഷം വരെയുള്ള മോഡലുകളാണ് നിലവിൽ മാരുതി സുസുക്കി ഇന്ത്യക്കുള്ളത്.

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നു. 2020 ജനുവരി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. വിവിധ ഉൽപ്പാദന ചെലവുകൾ വർദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കമ്പനി അധികൃതർ റെഗുലേറ്ററി ഫയലിങ്ങിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഡലുകൾക്കനുസരിച്ച് ആയിരിക്കും വിലവർദ്ധനവും നടപ്പാക്കുക. 2.89 ലക്ഷം മുതൽ 11.47 ലക്ഷം വരെയുള്ള മോഡലുകളാണ് നിലവിൽ മാരുതി സുസുക്കി ഇന്ത്യക്കുള്ളത്.