കോഴിക്കോട്: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ സൂചന പണിമുടക്ക് നടത്തുന്നു. യുഡിഎഫ് അനുകൂല സംഘടനയായ ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നേതൃത്വം നൽകുന്ന സമരത്തിൽ എല്ലാ സംഘടനകളും പങ്കെടുക്കുന്നുണ്ട്. ജനുവരി ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. 

ഡിസംബര്‍ 16, 17, 18 തീയതികളിലാണ് പണിമുടക്ക്. ത്രിദിന പണിമുടക്കിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്‍റെ 54 ശാഖകളും അടഞ്ഞുകിടക്കുകയാണ്. അടുത്ത മൂന്ന് ദിവസം ബാങ്ക് അവധിയാണെന്നും ഇടപാടുകാര്‍ സഹകരിക്കണമെന്നും കാണിച്ച് ജില്ലാ ബാങ്ക് മാനേജ്മെന്‍റ് പത്രപ്പരസ്യം നല്‍കിയിരുന്നു.