തിരുവനന്തപുരം: മിൽമ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ബോർഡ് യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം വില വർദ്ധന ശനിയാഴ്ച മുതലാണ് നിലവിൽ വരുക. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ ലിറ്ററിന് നാല് രൂപ കൂടും. 

ഇതോടെ ഇളം നീല കവർ പാലിന് ലിറ്ററിന് 40 ൽ നിന്ന് 44 രൂപയും കടുംനീല കവർ പാലിന് ലിറ്ററിന് 41 ൽ നിന്ന് 45 രൂപയുമാകും. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയർന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.