തിരുവനന്തപുരം: മുത്തൂറ്റ് മിനി ഫിനാൻ‌സിയേഴ്സ് ലിമിറ്റഡിന്റെ കേരളത്തിലുടനീളമുള്ള എല്ലാ ശാഖകളും 2020 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കമ്പനി എല്ലാ സേവനങ്ങളും പുനരാരംഭിക്കുകയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

 വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നതിനായി എല്ലാ ഉദ്യോഗസ്ഥർക്കും വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ബ്രാഞ്ചുകൾ സർക്കാർ നിർദ്ദേശിച്ച പ്രോട്ടോക്കോളുകൾ അനുസരിച്ചാകും പ്രവർത്തിക്കുന്നതെന്നും മുത്തൂറ്റ് മിനി ഫിനാൻ‌സിയേഴ്സ് ലിമിറ്റഡ് മാനേജ്മെന്റ് അറിയിച്ചു.