ഇതാദ്യമായല്ല മൈജി സഹപ്രവര്‍ത്തകര്‍ക്ക് കാര്‍ സമ്മാനിക്കുന്നത്. സ്‌ഥാപനത്തിന്‍റെ തുടക്കം മുതല്‍ തന്നോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‌ മുൻപ് പുതിയ മോഡല്‍ മെഴ്‌സിഡസ്‌ ബെന്‍സ്‌ സമ്മാനിച്ചിരുന്നു

സഹപ്രവര്‍ത്തകര്‍ക്ക് മൂന്ന് കാറുകള്‍ സമ്മാനിച്ച് മൈജി ഇലക്‌ട്രോണിക്‌സ്‌ & ഡിജിറ്റല്‍സ്‌ അപ്ലയന്‍സസ്‌ ചെയര്‍മാന്‍ എ.കെ ഷാജി. 

16 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ മൈജിയുടെ തുടക്കം മുതലുണ്ടായിരുന്നവര്‍ക്കെല്ലാം ഗോള്‍ഡ്‌ കോയിന്‍ നല്‍കിക്കൊണ്ടാണ്‌ മൈജി ആഘോഷിച്ചത്‌. വിപിന്‍ കുമാര്‍ കെ. (ബിസിനസ്‌ ഹെഡ്‌ കണ്‍സ്യൂമര്‍ ഫിനാന്‍സ്‌ & കോര്‍പ്പറേറ്റ്‌ സെയില്‍സ്‌), അബ്ദുല്‍ വഹാബ്‌ (ആക്‌സസറീസ്‌ പര്‍ച്ചെയ്‌സ്‌ ഹെഡ്‌), അനീസ്‌ എന്‍.പി. (ഫിനാന്‍സ്‌ മാനേജര്‍ റെവന്യു) എന്നിവര്‍ക്കാണ്‌ കാറുകള്‍ സമ്മാനിച്ചത്‌.

ഇതാദ്യമായല്ല മൈജി സഹപ്രവര്‍ത്തകര്‍ക്ക് കാര്‍ സമ്മാനിക്കുന്നത്. സ്‌ഥാപനത്തിന്‍റെ തുടക്കം മുതല്‍ തന്നോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‌ മുൻപ് പുതിയ മോഡല്‍ മെഴ്‌സിഡസ്‌ ബെന്‍സ്‌ സമ്മാനിച്ചിരുന്നു. ഇത് കൂടാതെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക്‌ കാര്‍, തൊട്ടടുത്ത വര്‍ഷം 5 പേര്‍ക്ക്‌ കൂടി കാര്‍ സമ്മാനിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് 25 വര്‍ഷത്തോളം തനിക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകന് മെഴ്‌സിഡസ്‌ ബെന്‍സ്‌ കാര്‍ സമ്മാനിച്ചത്‌. എല്ലാ വര്‍ഷവും സഹപ്രവര്‍ത്തകര്‍ക്ക്‌ സൗജന്യ വിദേശയാത്ര ട്രിപ്പുകളും മൈജി നല്‍കിവരുന്നു.