സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ myG യുടെ ഏറ്റവും പുതിയ ഷോറും കുന്നംകുളത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ്‌ 19 പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ നിബന്ധനകളും പാലിച്ചുകൊണ്ടാണ്‌ ഷോറൂമിൻറെ പ്രവര്‍ത്തനം നടക്കുക. കുന്നംകുളം തൃശൂര്‍ റോഡില്‍ ഒണീറോ ബിസിനസ്സ്‌ സെന്ററിലാണ്‌ ഷോറും.

പുതിയ ഷോറൂമിന്റെ ഉത്ഘാടനം, ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ എ. കെ ഷാജി myG കോര്‍പ്പറേറ്റ്‌ ഓഫീസില്‍ സജ്ജീകരിച്ച വെര്‍ച്വല്‍ സ്റ്റുഡിയോയില്‍ നിന്നുമാണ് നിര്‍വഹിച്ചത്. myG ചീഫ്‌ ബിസിനസ്‌ ഡെവലപ്മെന്റ്‌ ഓഫീസര്‍ സി ആര്‍ അനീഷ്‌, ഓപ്പറേഷന്‍സ്‌ ജനറല്‍ മാനേജര്‍ എം രാജേഷ്‌ കുമാര്‍, സെയില്‍സ്‌ & സര്‍വീസ്‌ ജനറല്‍ മാനേജര്‍ കെ ഷൈന്‍ കുമാര്‍, AGM കെ കെ ഫിറോസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

പുതിയ ഷോറൂമിന്റെ ആരംഭം പ്രമാണിച്ച് നിലവിലെ ഓണം ഓഫറുകള്‍ക്കു പുറമെ സ്പെഷ്യല്‍ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സ്പെഷ്യല്‍ ഫിനാന്‍സ്‌ ഓഫറായ HDFC യുടെ 2000 രൂപ വരെയുള്ള ക്യാഷ്‌ ബാക്ക്‌ ഓഫര്‍ കൂടാതെ മറ്റു ഫിനാന്‍സ്‌ ഓഫറുകളും ലഭ്യമാണ്‌. കൂടാതെ എന്തും എന്തിനോടും എക്സ്ചേഞ്ച്‌ ഓഫറിലൂടെ എക്സ്ട്രാ ബോണസ്‌ ഓഫറും ലഭിക്കും. 2000 രൂപ വരെയാണ്  എക്സ്ചേഞ്ച്‌ ബോണസ്‌.

പുതിയ ഷോറൂമിൽ നിന്ന് AC വാങ്ങുന്നവർക്ക് തിരഞ്ഞെടുത്ത മോഡലുകൾക്ക് 50% വരെ വിലക്കുറവ് ലഭിക്കുന്നതാണ്‌. കോംബോ ഓഫറില്‍ 32 ഇഞ്ച്‌ LED TV വാങ്ങുമ്പോള്‍ ഒപ്പം ഹോം തീയേറ്റര്‍ സൌജന്യമായി ലഭിക്കും‌. 55% വരെ ഇളവാണ്‌ ഉപഭോക്താക്കള്‍ക്ക്‌ ഇതില്‍ ലഭിക്കുക.

സ്മാര്‍ട്ട്‌ ഫോണ്‍, ലാപ്ടോപ്‌, ഡെസ്‌ക് ടോപ്പ്‌, ടാബ്ലെറ്റ്‌, സ്മാര്‍ട്ട്‌ TV, AC, മള്‍ട്ടി മീഡിയ, ഡിജിറ്റല്‍ ആക്‌സസറികൾ തുടങ്ങി എല്ലാ ബ്രാന്ഡുകളുടെയും ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന കളക്ഷന്‍ ആണ്‌ my G  കുന്നംകുളം ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്‌.

ഏറ്റവും സുരക്ഷിതമായി നിങ്ങളുടെ ഗാഡ്‌ജറ്റുകള്‍ റിപ്പയര്‍ & സര്‍വീസ്‌ ചെയ്യാവുന്ന my G Care റിപ്പയര്‍ & സര്‍വീസ്‌ സാകര്യവും ഷോറൂമുകളില്‍ ലഭ്യമാണ്‌. ഇതിനു പുറമെ വാറന്റി കഴിഞ്ഞാലും ഒരു വര്‍ഷത്തേയ്ക്ക്‌ അഡീഷണല്‍ വാറന്റി ലഭിക്കുന്ന ജി ഡോട്ട്‌ എക്സറ്റന്‍ഡഡ്‌ വാറന്റി, ജി ഡോട്ട്‌ പ്രൊട്ടക്ഷന്‍ തുടങ്ങി നിരവധി ഗാഡ്ജറ്റ്‌ സുരക്ഷ പദ്ധതികളും കൂടാതെഉപഭോക്താക്കള്‍ക്കുള്ള സ്റ്റേ സേഫ്‌ എന്ന സാജന്യ പരിരക്ഷ പദ്ധതിയും my G ഒരുക്കിയിട്ടുണ്ട്‌. ഷോറൂമിൽ നിന്നും ഗാഡ്ജറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 25, 000 രൂപ വരെ‌ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്.

9249001001 എന്ന നമ്പറില്‍ വിളിച്ചു പ്രോഡക്റ്റ് ബുക്ക്‌ ചെയ്യുവാനുള്ള സാകര്യവും myG ഒരുക്കിയിട്ടുണ്ട്‌. www.myg.in എന്ന വെബ്സൈറ്റിലും നിങ്ങള്‍ക്കു ഷോപ്പ്‌ ചെയ്യാം. ഫോണ്‍ 8139886633.