കേരളത്തിലെ പ്രമുഖ ഭക്ഷ്യ വിതരണ ബ്രാൻഡായ നിറപറ വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഉല്പന്നമാണ് നിറ ടീ. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്തിയ തരം തേയിലകൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ നിർമ്മിച്ചെടുത്ത മിശ്രണമാണ് നിറ ടീയിൽ അടങ്ങിയിരിക്കുന്നത്. ഈ മിശ്രണം ഉപയോഗിച്ച്  സമോവറിൽ തയ്യാറാക്കാവുന്ന ചായ എന്നതിനാൽ മൂന്നാർ ചായയുടെ നിറവും കടുപ്പവും, ഡാർജിലിംഗ് ചായയുടെ രുചിയും ഇതിനു ലഭിക്കുന്നു. റീറ്റെയിൽ ആവശ്യങ്ങൾക്കായി 250 ഗ്രാം, 500 ഗ്രാം, 1കിലോ പാക്കെറ്റുകളിലും വാണിജ്യാവശ്യങ്ങൾക്കായി 2 കിലോ 5 കിലോ തുടങ്ങിയ അളവുകളിലും ന്യായമായ വിലയിൽ തന്നെ നിറ ടീ ലഭ്യമാണ്. കേരളത്തിലുടനീളമുള്ള എല്ലാ ഷോപ്പുകളിലും  ഉപഭോക്താക്കൾക്കായി നിറ ടീയുടെ ലഭ്യത കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. 
44 വർഷത്തെ സേവന പാരമ്പര്യവും ലോകമെമ്പാടും  വ്യാപിച്ചു കിടക്കുന്ന വിതരണ ശൃംഖലയുമാണ് നിറപറയെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആക്കി മാറ്റുന്നത്. നിറപറ എന്നും വിവിധങ്ങളായ രുചിക്കൂട്ടുകൾ ഉയർന്ന ഗുണനിലവാരത്തോടെ ഉപഭോക്താക്കൾക്ക് നൽകി വരുന്നു. നിറ ടീ എന്ന  പുതിയ സംരംഭത്തിലൂടെ  നിറപറ  ഈ വിശ്വാസത്തെയാണ് പുനഃസ്ഥാപിക്കുന്നത്.