Asianet News MalayalamAsianet News Malayalam

നോക്കിയയും എയർടെല്ലും തമ്മിൽ 7500 കോടിയുടെ കരാർ ഒപ്പുവച്ചു

2022 ഓടെ ഈ സംവിധാനം യാഥാർത്ഥ്യമാവുമെന്ന് ഇരുകമ്പനികളുടെയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

nokia - airtel agreement
Author
Mumbai, First Published Apr 29, 2020, 10:46 AM IST

മുംബൈ: മൊബൈൽ ഫോൺ രംഗത്ത് ഒരു കാലത്ത് ഇന്ത്യയിൽ തരം​ഗമായിരുന്ന നോക്കിയയും ടെലികോം സേവന ദാതാവായ എയർടെല്ലും തമ്മിൽ 7,500 കോടിയുടെ കരാർ ഒപ്പുവച്ചു. 4ജി അടക്കം ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുള്ളതാണ് കരാർ.

നോക്കിയയുടെ സ്രാൻ സൊല്യൂഷന് വേണ്ടിയാണ് കരാർ ഒപ്പുവച്ചത്. ടുജി, ത്രീജി, 4ജി എന്നീ നെറ്റ്‌വർക്കുകൾ ഒരൊറ്റ പ്രതലത്തിൽ നിന്ന് കൈകാര്യം ചെയ്യാനാവും. ഇതിലൂടെ നെറ്റ്‌വർക്കിന്റെ സങ്കീർണ്ണത കുറയ്ക്കാനും സാമ്പത്തിക ക്ഷമത വർധിപ്പിക്കുകയും നിക്ഷേപത്തിന് ഭാവി സുരക്ഷിതമാക്കുകയും ചെയ്യും. 5ജി സേവനങ്ങൾക്ക് അടിത്തറയൊരുക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് കരാർ.

കൊവിഡ് കാലത്ത് ഡാറ്റ ഉപഭോഗത്തിൽ ഉണ്ടായ വർധനവിലൂടെ ഇന്റർനെറ്റ് ഡിമാന്റിൽ ഭാവിയിലും വർധനവുണ്ടാകുമെന്ന് കരുതുന്നുണ്ട്. 2022 ഓടെ വിവിധ സ്പെക്ട്രം ബാന്റുകളിലൂടെ മൂന്ന് ലക്ഷം റേഡിയോ യൂണിറ്റിന്റെ വിന്യാസമാണ് പ്രതീക്ഷിക്കുന്നത്. 2022 ഓടെ ഈ സംവിധാനം യാഥാർത്ഥ്യമാവുമെന്ന് ഇരുകമ്പനികളുടെയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Follow Us:
Download App:
  • android
  • ios