മൂന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പ്രോജക്ടിന്‍റെ 60 ശതമാനം ഭൂമി മാത്രമേ ടവര്‍ നിര്‍മാണാവശ്യത്തിന് ഉപയോഗിച്ചിട്ടൊള്ളു. ശേഷിക്കുന്ന 40 ശതമാനം ഭൂമി അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാര്‍ക്കുളള ആധൂനിക വിശ്രമ -വിനോദ ആവശ്യങ്ങള്‍ക്കായാണ് ഒലിവ് മാറ്റിവച്ചിരിക്കുന്നത്. പരമാവധി ശുദ്ധവായുവും സൂര്യപ്രകാശവും അകത്ത് കടക്കത്തക്ക തരത്തിലാണ് അപ്പാര്‍ട്ടുമെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് ഓട്ടോമാറ്റിക് സര്‍വീസ് ലിഫ്റ്റുകളും മാള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാവും പ്രോജക്ടിലുണ്ട്.
തിരുവനന്തപുരത്ത് ഒരു പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് അന്വേഷിക്കുകയാണോ നിങ്ങള്‍?, എങ്കില്‍ ഇനി അധികം തിരക്കി നടക്കേണ്ട. തിരുവനന്തപുരം ടെക്നോപാര്‍ക്കിനടുത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ഒലിവ് ക്രസിഡ നിങ്ങള്‍ക്ക് മികച്ച ചോയ്സാണ്. റെഡി ടു ഒക്യൂപൈ വിഭാഗത്തിലുള്ള ഫ്‌ളാറ്റുകൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനാൽ നിങ്ങൾക്ക് കുറഞ്ഞ മുതൽമുടക്കിൽ മികവുറ്റ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. ഇനി ഏതാനും അപ്പാര്‍ട്ട്മെന്‍റുകള്‍ മാത്രമാണ് ക്രസിഡയില്‍ ബാക്കിയുളളത്, അതിനാല്‍ ഈ സുവര്‍ണാവസരം ഉടന്‍ പ്രയോജനപ്പെടുത്താം.
എന്തുകൊണ്ട് ഒലിവ് ക്രസിഡ?
തിരുവനന്തപുരത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗര ഭാഗമായ കഴക്കൂട്ടത്ത് മൂന്ന് ഏക്കറില്‍ മൂന്ന് ടവറുകളിലായാണ് അപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. ടെക്നോപാര്‍ക്കിനടുത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആഡംബര അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കുകയെന്നത് തിരുവനന്തപുരത്തിന്‍റെ പുരോഗതിയോട് ചേര്‍ന്ന് നില്‍ക്കാന്‍ ഏറ്റവും മികച്ച അവസരമാണ്. പ്രോജക്ടിലെ മൂന്ന് ടവറുകളിലായി 270 അപ്പാർട്ട്‌മെന്റുകളാണ് ഒലിവ് ക്രസിഡ എന്ന ലക്ഷ്വറി പ്രോജക്ടിലുള്ളത്. മൂന്ന് ടവറുകളിലും 18 നിലകൾ വീതമാണുള്ളത്. ഈ പ്രോജക്ടിലെ 1362, 1380 സ്‌ക്വയർ ഫീറ്റുകളിലുള്ള 2BHK അപ്പാർട്ട്‌മെന്റുകളുടെയെല്ലാം വിൽപ്പന പൂര്‍ത്തിയായി. 1667, 1696 സ്‌ക്വയർ ഫീറ്റുകളിലുള്ള ഏതാനും 3BHK അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്.
മൂന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പ്രോജക്ടിന്‍റെ 60 ശതമാനം ഭൂമി മാത്രമേ ടവര്‍ നിര്‍മാണാവശ്യത്തിന് ഉപയോഗിച്ചിട്ടൊള്ളു. ശേഷിക്കുന്ന 40 ശതമാനം ഭൂമി അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാര്‍ക്കുളള ആധൂനിക വിശ്രമ -വിനോദ ആവശ്യങ്ങള്‍ക്കായാണ് ഒലിവ് മാറ്റിവച്ചിരിക്കുന്നത്. പരമാവധി ശുദ്ധവായുവും സൂര്യപ്രകാശവും അകത്ത് കടക്കത്തക്ക തരത്തിലാണ് അപ്പാര്‍ട്ടുമെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് ഓട്ടോമാറ്റിക് സര്‍വീസ് ലിഫ്റ്റുകളും മാള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാവും പ്രോജക്ടിലുണ്ട്. നിങ്ങളുടെ അപ്പാര്‍ട്ട്മെന്‍റിലെ ജോലിക്കാര്‍ക്കായി പ്രത്യേക കിടപ്പ് മുറിയും ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പ്രോജക്ടിന്‍റെ എല്ലാ നിലകളിലും വലുപ്പമുളള മുറികളാണ് നിര്‍മിച്ചിരിക്കുന്നത്. കടലിന് അഭിമുഖമായി പണിതുയര്‍ത്തിയിരിക്കുന്ന ഒലിവ് ക്രസിഡയിലെ വിശാലമായ ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ നഗരത്തിരിക്കുകള്‍ക്കിടയില്‍ നിങ്ങളുടെ മനസ്സിനും ശരീരത്തിനും സുഖം പകരാന്‍ അനുയോജ്യമാണ്.

സ്വിമ്മിംഗ് പൂള്‍ മുതല്‍ അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ വരെ
സ്വിമ്മിംഗ് പൂൾ, എയർകണ്ടീഷൻഡ് ഹെൽത്ത് ക്ലബ്, ക്ലബ് ഹൗസ്, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ഷട്ടിൽ കോർട്ട്, റീഡിംഗ് റൂം, വൈഫൈ, ഇന്റർകോം, കേബിൾ ടിവി കണക്ഷന് വേണ്ടിയുള്ള പ്രൊവിഷൻ, പ്രായമായവർക്കായി എൽഡേഴ്‌സ് കോർണർ, ട്രോപ്പിക്കൽ ഗാർഡൻ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഈ പ്രോജക്ടിലുണ്ട്. 24 മണിക്കൂർ ജനറേറ്റർ ബായ്ക്കപ്പും 24 മണിക്കൂർ സെക്യൂരിറ്റിയുമുള്ള ഒലിവ് ക്രസിഡയിൽ സിസിടിവി, സെൻട്രലൈസ്ഡ് ഗ്യാസ് കണക്ഷൻ, അസോസിയേഷൻ ഓഫീസ്, മൾട്ടി ലെവൽ കാർ പാർക്കിംഗ്, അഗ്നിസുരക്ഷാ ഉപകരണങ്ങൾ എന്നീ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.
എല്ലാം എല്ലാം അടുത്ത്...
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്ന് 500 മീറ്റര്‍ മാത്രമാണ് ഒലിവ് ക്രസിഡയിലേക്കുളള ദൂരം. കഴക്കൂട്ടം സെന്‍ട്രലില്‍ നിന്ന് 1.5 കിലോ മീറ്ററും. കോവളത്ത് നിന്ന് പ്രോജക്ടിലേക്ക് 15 കിലോ മീറ്ററാണ് അകലം. തിരുവനന്തപുരം ടെക്നോസിറ്റിയില്‍ നിന്ന് നാല് കിലോ മീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ പ്രോജക്ടിലെത്താം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏഴ് കിലോമീറ്ററും കൊച്ചുവേളിയില്‍ നിന്ന് നാല് കിലോ മീറ്ററുമാണ് പ്രോജക്ടിലേക്കുളള ദൂരം.
തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയവും കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസും പുതിയതായി നിർമാണത്തിലിരിക്കുന്ന ലുലു മാളും ഇതിന് സമീപത്താണ്. ഇതിനാല്‍ തന്നെ താമസത്തിനും നിക്ഷേപത്തിനും മികച്ചൊരു ചോയ്‌സായിരിക്കും ഒലിവ് ക്രസിഡയെന്നതില്‍ സംശയം വേണ്ട.

