“ഒരു വർഷം മുമ്പ് പെയിന്റ് ചെയ്തെങ്കിലും, എന്റെ മേൽക്കൂര ചോരുന്നത് എന്തുകൊണ്ട്?”
“ഞാൻ മേൽക്കൂരയിൽ പെയിന്റ് ഉപയോഗിക്കുകയാണെങ്കിൽ, ചോർച്ചയും സീലിങ്ങിലെ നിറം മങ്ങുന്നതും ഇല്ലാതാകുമോ?

ഒരു വീട്ടുടമസ്ഥനെ സംബന്ധിച്ച് വീടിന്റെ മേൽക്കൂരയെക്കുറിച്ചും സീലിങ്ങിനെ കുറിച്ചും ഉണ്ടാകുന്ന സാധാരണ ചോദ്യങ്ങളാണിവ. കാലക്രമത്തില്‍ എല്ലാ വീടുകള്‍ക്കും ഉപയോഗക്രമമനുസരിച്ച് പലതരത്തിലുള്ള ക്ഷയം സംഭവിക്കുന്നതാണ് . അതായത് സീലിങ്ങിലുണ്ടാവുന്ന വിള്ളലും അതുവഴി വെള്ളവും, ചൂടും ഉള്ളിലേക്ക് കടക്കുകയും ചെയ്യുന്നു . ഈ കാരണത്താല്‍  സീലിങ്ങിന്റെ നിറം മാറുകയും പൂപ്പല്‍ പിടിക്കുകയും ചെയ്യുന്നു.ഓരോ വീട്ടുടമസ്ഥനും അവരുടെ വീടുകള്‍ ഭംഗി ഉള്ളതും സുരക്ഷിതവും ആയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്,പക്ഷെ സീലിങ്ങില്‍ ഉള്ള ഈ ചോര്‍ച്ച ഈ ലക്ഷ്യത്തിനു തടസ്സം സൃഷ്ടിക്കുന്നു.മേല്‍കൂരയില്‍ നിന്ന് ചൂടിന്റെ പ്രസരണം വീടിനെ കൂടുതല്‍ ചൂടാക്കുകയും ഉപയോഗിക്കുന്ന Ac കൂളര്‍ മുതലായവയ്ക്ക് കൂടുതല്‍ ലോഡ് വരുകയും അത് മൂലം അമിതമായ ഊര്‍ജ ഉപഭോഗത്തിനു കാരണമാകുന്നു .ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിള്ളലുകള്‍ക്ക് മുകളില്‍ പെയിന്റ്  മതിയോ അതോ ഒരു വാട്ടര്‍ പ്രൂഫിംഗ് ആവശ്യമാണോ എന്നാ വിഷയത്തെ പറ്റി പലതലങ്ങളിലും ചര്‍ച്ചകൾ നടന്നു വരുന്നുണ്ട് . ഈ വിഷയത്തെ പറ്റി നമ്മുക്ക് വിശദമായി നോക്കാം.

കഠിനമായ കാലാവസ്ഥയില്‍ നിന്നുള്ള സംരക്ഷണം

മേല്‍കൂരയുടെ ചോര്‍ച്ച പരിഹരിക്കുന്ന ഘട്ടത്തില്‍ കാലാവസ്ഥയനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള  ഒരു പരിഹാരത്തിനാണ് മുഖ്യപങ്ക് കൊടുക്കേണ്ടത്  .ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും നഗരങ്ങളിലും കഠിനമായ കാലാവസ്ഥ വെതിയാനമാണ് വേനല്‍കാലത്തും മഞ്ഞുകാലത്തും വര്‍ഷകാലത്തും സംഭവിക്കുന്നത്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പല നഗരങ്ങിലും വര്‍ധിച്ച അതരീക്ഷ ഊഷ്മാവിനോപ്പം തന്നെ ഈര്‍പ്പവും ഉള്ളതിനാല്‍ കെട്ടിടങ്ങളിലെ മേല്‍കൂരയും ഭിത്തിയും ദുര്‍ബലമാകുന്നു .ഈ വര്‍ധിച്ച ചൂടിലും മഴയിലും തണുപ്പിലും വീടുകളുടെ പുറംഭാഗങ്ങള്‍ പ്രത്യേകിച്ച് മേല്‍കൂര  തുറസായി കിടക്കുകയാണ് ഈ കാലാവസ്ഥ വ്യതിയാനം മൂലം മേല്‍കൂരയ്ക്ക് വികാസവും സംങ്കോജവും സംഭവിക്കുന്നത്‌ മൂലം വിള്ളലുകള്‍ രൂപാന്തരപ്പെടുകയും ചോര്‍ച്ചയ്ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു . അതിനാല്‍ വികാസവും സംങ്കോജവും പ്രതിരോധിക്കാന്‍ കഴിവുള്ള ഇലാസ്റ്റോമറിക്ക് ആയിട്ടുള്ള ഒരു വാട്ടര്‍ പ്രൂഫിംഗ് പരിഹാരമാണ്  ഇതിന്റെ യഥാര്‍ത്ഥ പ്രതിവിധി.
 

ടെറസിന്റെ എല്ലാ കോണുകളും കവർ ചെയ്യുക

ഒരു മികച്ച വാട്ടര്‍ പ്രൂഫിംഗ്നായി മേല്കൂരയുടെ പ്രതലം മാത്രമല്ല അതിന്റെ എല്ലാ മൂലകളും പാരപ്പേറ്റും തീര്‍ച്ചയായും ഉൾകൊള്ളേണ്ടതാണ്. 
ഇപ്രകാരം ചെയ്തില്ലെങ്കില്‍ വെള്ളം ഇതുവഴി ഊര്‍ന്നിറങ്ങി വീണ്ടും നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്.

പെയിന്റ് അല്ലെങ്കിൽ വാട്ടർപ്രൂഫ് കോട്ടിംഗ് - ഏതാണ് ഉത്തമമായ പരിഹാരം?

മേൽക്കൂരയിലെ വിള്ളലുകൾ അടയ്ക്കാനും  ചോർച്ച തടയുന്നതിനും വാട്ടര്‍ പ്രൂഫിംഗ് പ്രതിവിധിയാണ് യഥാര്‍ത്ഥ പരിഹാരം .ഒരു സാധാരണ പെയിന്റ് കൊണ്ട് വിള്ളലുകള്‍ അടയ്ക്കാമെങ്കിലും കാലക്രമത്തില്‍ അതിന്റെ കുറഞ്ഞ ഇലാസ്റ്റോമറിക്ക് ഗുണങ്ങള്‍ മൂലം താത്കാലികം മാത്രമായിരിക്കും .പിന്നീട് വിള്ളലുകള്‍ രൂപപ്പെടുകയും ചോര്‍ച്ച തുടരുകയും ചെയ്യും .

ഒരു വിദഗ്ധമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എലാസ്റ്റോമെറിക്ക് പി യൂ വാട്ടര്‍ പ്രൂഫിംഗ് കോട്ടിംഗ് ടെറസിനും പാരപ്പെറ്റ് വാളിനും മൂലകള്‍ക്കും ഉള്‍പ്പെടുത്താവുന്നതാണ്. ഈ കോട്ടിംഗ് ടെറസില്‍ പുതിയ ക്രാക്കുകള്‍ രൂപപ്പെടാതെയും ചോര്‍ച്ചയ്ക്ക് ഒരു ശാശ്വത പരിഹാരവും നല്‍കുന്നു . ഇത് ദീര്‍ഘകാലം  ഈട് നില്‍ക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ ഗുണങ്ങളുള്ള ഡോ.ഫിക്സിറ്റ് റൂഫ് സീൽ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ പി.യു ഹൈബ്രിഡ് കോട്ടിംഗ് നാനോ-ഫൈബര്‍ സാങ്കേതികവിദ്യ അനുസരിച്ചിട്ടുള്ള  ഏകീകൃത കോട്ടിംഗ് സീലിംഗിൽ തുല്യമായി വ്യാപിക്കുന്ന സാങ്കേതികവിദ്യയാണുള്ളത്. മറ്റ്  ഉൽ‌പ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ചൂട് ആഗിരണം ചെയ്ത്, വീട് തണുപ്പിക്കാൻ ഇടയാക്കുന്നു. ഒരു വീട്ടുടമസ്ഥനെ സംബന്ധിച്ച് സാധാരണ  പെയിന്റ് ചെയ്യുന്നതിനെക്കാൾ വീടിന്റെ മേൽക്കൂരയ്‌ക്കുള്ള ശരിയായ ചോയ്‌സ് വാട്ടര്‍ പ്രൂഫിംഗ് ആണ്.