Asianet News MalayalamAsianet News Malayalam

ഹെമ്മോ ഫാർമ്മയെ പൂർണമായും ഏറ്റെടുക്കാൻ പിരാമൽ ഫാർമ

ഈ സാമ്പത്തിക വർഷത്തിൽ നടക്കുന്ന മൂന്നാമത്തെ പ്രധാന ഫാർമ കമ്പനി ഏറ്റെടുക്കലാണിതെന്ന് പിരാമൽ ഫാർമ ലിമിറ്റഡ് ചെയർപേഴ്സൺ നന്ദിനി പിരാമൽ പറഞ്ഞു. 
 

Piramal Pharma to acquire Hemmo Pharma
Author
New Delhi, First Published Mar 31, 2021, 10:26 PM IST

ദില്ലി: പിരാമൽ ഫാർമ കമ്പനി ഹെമ്മോ ഫാർമസ്യൂട്ടിക്കൽസിന്റെ 100 ശതമാനം ഓഹരികളും വാങ്ങുന്നു. 775 കോടി രൂപയുടേതാണ് ഇടപാട്. റെഗുലേറ്ററി ഫയലിങിൽ പിരാമൽ ഫാർമ കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ പിരാമൽ ഫാർമ കമ്പനിക്ക് പൂർണ ഉടമസ്ഥതയുള്ള സഹോദര സ്ഥാപനമായി ഹെമ്മോ ഫാർമസ്യൂട്ടിക്കൽസ് മാറും.

ഈ സാമ്പത്തിക വർഷത്തിൽ നടക്കുന്ന മൂന്നാമത്തെ പ്രധാന ഫാർമ കമ്പനി ഏറ്റെടുക്കലാണിതെന്ന് പിരാമൽ ഫാർമ ലിമിറ്റഡ് ചെയർപേഴ്സൺ നന്ദിനി പിരാമൽ പറഞ്ഞു. 

ഇടപാടിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് ഹെമ്മോ പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ മധു ഉതംസിങിന്റെ പ്രതികരണം. ഹെമ്മോ ഫാർമസ്യൂട്ടിക്കൽസിന്റെ പ്രവർത്തനങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്താൻ സഹായകരമാകുന്നതാണ് പിരാമൽ ഗ്രൂപ്പിന്റെ ഏറ്റെടുക്കൽ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios