മുംബൈ: യെസ് ബാങ്കിനായി 60,000 കോടി രൂപയുടെ വായ്പ സൗകര്യം റിസർവ് ബാങ്ക് ഏർപ്പെടുത്തി. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് അടിയന്തരാവശ്യമുണ്ടായാൽ ഉപയോ​ഗപ്പെടുത്തനാണ് റിസർവ് ബാങ്ക് വായ്പ സൗകര്യം ഏർപ്പെടുത്തിയത്. 

ബാങ്കിന്റെ എല്ലാ പണസ്രോതസ്സുകളും ഉപയോ​ഗപ്പെടുത്തിയ ശേഷമേ റിസർവ് ബാങ്കിന്റെ ലൈൻ ഓഫ് ക്രെഡിറ്റ് വായ്പാ സൗകര്യം പ്രയോജനപ്പെടുത്താവൂയെന്ന് നിബന്ധനയോടെയാണ് റിസർവ് ബാങ്ക് വായ്പ അനുവദിച്ചത്. എന്നാൽ, ലൈൻ ഓഫ് ക്രെഡിറ്റ് ഉപയോ​ഗിക്കേണ്ടി വരില്ലെന്നാണ് ബാങ്ക് നൽകുന്ന സൂചന.