Asianet News MalayalamAsianet News Malayalam

ഫെബ്രുവരിയിൽ റോയൽ എൻഫീൽഡിന്റെ വിൽപ്പനയിൽ വൻ വർധന

കയറ്റുമതിയിൽ വമ്പൻ കുതിപ്പാണ് ഫെബ്രുവരിയിൽ ഉണ്ടായത്. 2020 ഫെബ്രുവരി മാസത്തിൽ 2348 യൂണിറ്റായിരുന്നെങ്കിൽ ഇത്തവണ അത് 4545 യൂണിറ്റായി വർധിച്ചു. 

royal Enfield sales hike in Feb. 2021
Author
New Delhi, First Published Mar 2, 2021, 6:05 PM IST

ദില്ലി: മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്. ഫെബ്രുവരി മാസത്തിൽ മാത്രം പത്ത് ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായത്. ആകെ 69659 യൂണിറ്റാണ് കമ്പനി വിറ്റത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, കമ്പനിക്ക് ആകെ വിൽക്കാനായത് 63536 യൂണിറ്റാണെന്ന്, കമ്പനി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ആഭ്യന്തര വിൽപ്പന 65114 ആണ് കഴിഞ്ഞ മാസം. കഴിഞ്ഞ വർഷം ഇത് 61188 ആയിരുന്നു. ആറ് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

അതേസമയം കയറ്റുമതിയിൽ വമ്പൻ കുതിപ്പാണ് ഫെബ്രുവരിയിൽ ഉണ്ടായത്. 2020 ഫെബ്രുവരി മാസത്തിൽ 2348 യൂണിറ്റായിരുന്നെങ്കിൽ ഇത്തവണ അത് 4545 യൂണിറ്റായി വർധിച്ചു. ഇതോടെയാണ് മൊത്ത വിൽപ്പനയിൽ പത്ത് ശതമാനം വർധനവുണ്ടായത്.

Follow Us:
Download App:
  • android
  • ios