Asianet News MalayalamAsianet News Malayalam

സൗദി അരാംകോ ചെയർമാൻ റിലയൻസ് ഇന്റസ്ട്രീസിന്റെ ബോർഡിലേക്ക്?

റിലയൻസ് ഇന്റസ്ട്രീസിന്റെ വാർഷിക ജനറൽ ബോഡി യോഗം വളരെ സസൂക്ഷ്മം വീക്ഷിക്കപ്പെടുന്ന ഒന്നാണ്. 

Saudi Aramco chairman may come to ril board
Author
Mumbai, First Published Jun 20, 2021, 10:45 PM IST

മുംബൈ: സൗദി അരാംകോയുടെ ചെയർമാനും സൗദി ഭരണകൂടത്തിലെ വെൽത്ത് ഫണ്ട് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഗവർണറുമായ യാസിർ അൽ-റുമയ്യൻ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേർസിൽ അംഗമായേക്കുമെന്ന് റിപ്പോർട്ട്. ജൂൺ 24 ന് ചേരുന്ന ബോർഡ് ഓഫ് ഡയറക്ടേർസിന്റെ യോഗത്തിന് മുൻപോ യോഗത്തിന് ശേഷമോ ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വരുമെന്നാണ് വിവരം.

റിലയൻസ് ഇന്റസ്ട്രീസിന്റെ വാർഷിക ജനറൽ ബോഡി യോഗം വളരെ സസൂക്ഷ്മം വീക്ഷിക്കപ്പെടുന്ന ഒന്നാണ്. കമ്പനിയുടെ 3000ത്തിലേറെ ഓഹരി ഉടമകൾ കഴിഞ്ഞ തവണ നേരിട്ട് ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. വെർച്വലായി യോ​ഗത്തിൽ പങ്കെടുത്തവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയായിരുന്നു. 

എന്നാൽ ബോർഡ് ഓഫ് ഡയറക്ടേർസിൽ വരാൻ പോകുന്ന മാറ്റത്തെ കുറിച്ച് ഇതുവരെ റിലയൻസോ സൗദി അരാംകോയോ പ്രതികരിച്ചിട്ടില്ല. 2019 ഓഗസ്റ്റിലാണ് റിലയൻസിന് കീഴിൽ ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തിക്കുന്ന ഓയിൽ റിഫൈനറിയിലെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് മുകേഷ് അംബാനി വിറ്റത്. 2020 മാർച്ചിൽ ഈ ഇടപാട് പൂർണമായി. ഇതോടെയാണ് അരാംകോ ചെയർമാന് ബോർഡ് ഓഫ് ഡയറക്ടേർസിലേക്ക് എത്താനാവുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios