അന്തിമ വിലയും മൂല്യനിർണ്ണയവും ഡിസംബർ അഞ്ചിന് അരാംകോ പ്രസിദ്ധീകരിക്കും. 

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഐ‌പി‌ഒ ആകാൻ സാധ്യതയുള്ള ഊര്‍ജ ഭീമനായ അരാംകോയ്ക്ക് സൗദി അറേബ്യ 1.71 ട്രില്യൺ ഡോളർ മൂല്യം നൽകി. എന്നാൽ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രാരംഭ ലക്ഷ്യം രണ്ട് ട്രില്യൺ ഡോളറായിരുന്നു. കമ്പനിയുടെ 1.5 ശതമാനം ഓഹരി വിറ്റഴിച്ച് 24 ബില്യണ്‍ മുതല്‍ 25.6 ബില്യണ്‍ വരെ സമാഹരിക്കാനാണ് അരാംകോയുടെ ലക്ഷ്യം. 

ഓഹരി വില്‍പ്പനയില്‍ പ്രധാനമായും പ്രാദേശിക ഡിമാൻഡിനെ ആശ്രയിക്കാനാണ് കമ്പനിയുടെ ആലോചന. ഓഫറിന്റെ മൂന്നിലൊന്ന് സൗദി റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുകയാണ്. 

പ്രധാന വിവരങ്ങള്‍: 

വില പരിധി: ഒരു ഓഹരിക്ക് 30 റിയാൽ ( എട്ട് ഡോളര്‍) മുതൽ 32 റിയാൽ വരെയാണ്.

അന്തിമ വിലയും മൂല്യനിർണ്ണയവും ഡിസംബർ അഞ്ചിന് അരാംകോ പ്രസിദ്ധീകരിക്കും. 

അരാംകോ ഓഹരികളുടെ ലിസ്റ്റിംഗ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല

യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ ഓഫർ നൽകില്ല