Asianet News MalayalamAsianet News Malayalam

സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായ സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്കോളര്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും 10 പേരെ വീതം കണ്ടെത്തി സ്കോളര്‍ഷിപ്പ് നല്‍കുവാനാണ് ബാങ്ക് ഇത്തവണ ലക്ഷ്യമിടുന്നത്. 

sib scholarship project 4th edition
Author
Thiruvananthapuram, First Published Sep 5, 2019, 3:25 PM IST


തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ എസ്ഐബി സ്കോളറിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2016 ല്‍ തുടങ്ങിയ പദ്ധതിയുടെ നാലാം പതിപ്പാണിത്. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, എന്നാല്‍ സാമ്പത്തിക  സാഹചര്യങ്ങളാല്‍ ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പഠനാവശ്യത്തിനുളള സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് എസ്ഐബി സ്കോളര്‍. 

കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും 10 പേരെ വീതം കണ്ടെത്തി സ്കോളര്‍ഷിപ്പ് നല്‍കുവാനാണ് ബാങ്ക് ഇത്തവണ ലക്ഷ്യമിടുന്നത്. അങ്ങനെ 140 പുതിയ ഗുണഭോക്താക്കള്‍ കൂടി ഈ പദ്ധതിയുടെ കുടക്കീഴില്‍ വന്നുചേരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനാകുക. 2017 -18, 2018 -19 അദ്ധ്യായന വര്‍ഷങ്ങളില്‍ പ്ലസ് ടു ജയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. 

മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങി എല്ലാവിധ പ്രൊഫഷണല്‍ കോഴ്സുകളും, ബികോം, ബിഎ, ബിഎസ്‍സി, തുടങ്ങിയ എല്ലാവിധ സിഗ്രി കോഴ്സുകളും എസ്ഐബി സ്കോളറിന്‍റെ പരിധിയില്‍ വരുന്നതാണ്. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കില്ല. 

Follow Us:
Download App:
  • android
  • ios