മുംബൈ: വിദേശ സര്‍വീസുകള്‍ നടത്താനായി ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് യുഎഇയില്‍ ആദ്യ വിദേശ ഹബ്ബ് ആരംഭിക്കുന്നു. യുഎഇയിലെ റാസ് അല്‍ ഖൈമയിലാണ് സ്പൈസ് ജെറ്റ് വിദേശ ഹബ്ബ് സ്ഥാപിക്കുന്നത്. ഇതോടെ സ്പൈസ് ജെറ്റിന് ഇന്ത്യയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കൂടുതല്‍ സര്‍വീസ് ആരംഭിക്കാനാകും.

വിദേശ സര്‍വീസുകള്‍ നടത്താനായി പുതിയ വിമാനക്കമ്പനി സ്ഥാപിക്കാനാണ് സ്പൈസ് ജെറ്റ് ആലോചിക്കുന്നത്. നിലവില്‍ ദുബായിയില്‍ നിന്ന് ഇന്ത്യയിലേക്ക് നടത്തുന്ന സര്‍വീസുകളെ ഈ പദ്ധതി ബാധിക്കില്ല. റാസ് അല്‍ ഖൈമയില്‍ നിന്നുളള സ്പൈസ് ജെറ്റിന്‍റെ ആദ്യ സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും. ദില്ലിയിലേക്കാകും ആദ്യ സര്‍വീസ്. ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാകും ദില്ലിയില്‍ നിന്ന് റാസ് അല്‍ ഖൈമയിലേക്ക് സ്പൈസ് ജെറ്റ് നടത്തുക.