Asianet News MalayalamAsianet News Malayalam

വിൽപ്പന ഉയരുന്നു, ഉൽപ്പാദനം വർധിപ്പിക്കാൻ പുതിയ പ്ലാന്റ് തയ്യാറാക്കാൻ മാരുതി സുസുക്കി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഡിമാൻഡ് ഉയരുന്നതിന്റെ സൂചനയായാണ് മാരുതി സുസുക്കി ഒക്ടോബർ മാസത്തെ ഉയർന്ന വിൽപ്പനക്കണക്കുകളെ വിലയിരുത്തുന്നത്. 

Suzuki Motor preparing for start of new Gujarat plant
Author
Ahmedabad, First Published Nov 5, 2020, 1:29 PM IST

അഹമ്മദാബാദ്: വിപണിയിൽ നിന്നുളള ആവശ്യത്തിന് വിധേയമായി 2021 ഏപ്രിലിൽ മൂന്നാം നമ്പർ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ മാരുതി സുസുക്കി ആരംഭിച്ചു. ​ഗുജറാത്തിലാണ് നിർമാണ കേന്ദ്രം. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡുമായുളള കരാറിന്റെ അടിസ്ഥാനത്തിലാണ് സുസുക്കി മോട്ടോർ ഗുജറാത്ത് കാറുകൾ നിർമ്മിക്കുന്നത്.

"ഗുജറാത്തിലെ ഹൻസൽപൂരിൽ സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്എംജി) മൂന്നാം നമ്പർ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കി. 2021 ഏപ്രിൽ മുതൽ വാഹന നിർമ്മാണം (പ്ലാന്റ് നമ്പർ 3) ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ എസ്എംജി ഇപ്പോൾ ആരംഭിക്കുന്നു. പ്ലാന്റിൽ നിന്നുള്ള ഉൽപാദന അളവ് ബിസിനസ്സ് അവസ്ഥയെയും വിപണി ആവശ്യകതയെയും ആശ്രയിച്ചിരിക്കും, ”എക്സ്ചേഞ്ചുകളിലേക്കുള്ള ആശയവിനിമയത്തിൽ മാരുതി പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഡിമാൻഡ് ഉയരുന്നതിന്റെ സൂചനയായാണ് മാരുതി സുസുക്കി ഒക്ടോബർ മാസത്തെ ഉയർന്ന വിൽപ്പനക്കണക്കുകളെ വിലയിരുത്തുന്നത്. 

Follow Us:
Download App:
  • android
  • ios