Asianet News MalayalamAsianet News Malayalam

kirtilals : കീർത്തിലാൽസ് സവിശേഷ ശേഖരമായ ദി ആൽക്കെമിസ്റ്റ് കൊച്ചിയിൽ അവതരിപ്പിക്കുന്നു

എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും കീർത്തിലാൽസ് ഒരു കാരറ്റിന് 10,000 രൂപയുടെ കിഴിവിന്റെ പ്രത്യേക ഉത്സവ ഓഫറും നൽകിവരുന്നു.

swasika vijay launch alchemist collection of jewellery kirtilals
Author
Kochi, First Published Nov 29, 2021, 1:14 PM IST

ഗുണനിലവാരത്തിലും വിശ്വാസത്തിലും ഉപഭോക്താക്കൾ വിലമതിക്കുന്ന പ്രീമിയം ഫൈൻ ഡയമണ്ട്, ഗോൾഡ് ജ്വല്ലറിബ്രാൻഡായ കീർത്തിലാൽസ് (kirtilals)  സവിശേഷമായ “ദി ആൽക്കെമിസ്റ്റ്” ഡയമണ്ട് ആഭരണ ശേഖരം അവരുടെ കൊച്ചി ഷോറൂമിലൂടെ നൽകുന്നു. നടി സ്വാസിക വിജയ് കളക്ഷൻ ലോഞ്ച് ചെയ്തുകൊണ്ട് ചടങ്ങിൽ പങ്കെടുത്തു. എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും കീർത്തിലാൽസ് ഒരു കാരറ്റിന് 10,000 രൂപയുടെ കിഴിവിന്റെ പ്രത്യേക ഉത്സവ ഓഫറും നൽകിവരുന്നു. ആൽക്കെമിസ്റ്റ് ശേഖരം എൻജിനീയറിംഗ്, വൈദഗ്ധ്യം, കരകൗശല നിപുണത എന്നിവയുടെ സീമകൾക്ക് അപ്പുറത്തേക്കു കടക്കുന്ന ഒരു ആഘോഷമാണ്. ഇന്ത്യയിൽ ഇതാദ്യമായി, ഉപയോക്താവിന് ഒരേ ആഭരണങ്ങൾ പല തരത്തിൽ ധരിക്കാൻ കഴിയുന്ന ഒരു പുതിയ ഡൈനാമിക് ഫാഷൻ സ്റ്റേറ്റ്‌മെന്റ് സൃഷ്‌ടിക്കുക എന്ന പുതുമയുടെ കാര്യത്തിൽ കീർത്തിലാൽസ് ജ്വല്ലറി മുന്നിട്ടുനിൽക്കുന്നു. ഉപയോക്താവിന്റെ സന്തോഷത്തിനായി ഉന്നത എഞ്ചിനീയറിംഗ് അധിഷ്‌ഠിത സ്‌മാർട്ട് സൊല്യൂഷൻ നൽകുന്നതിന് മാസങ്ങൾ നീണ്ട ഗവേഷണ-വികസന പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശേഖരം. വജ്രങ്ങൾക്ക് പിന്നിലായി കാന്തങ്ങൾ പിടിപ്പിച്ച നെക്‌പീസുകളും വളകളും ഇതിൽ പെടുന്നു, അതിനാൽ ഇവ നാനാ രീതികളിൽ  പ്രത്യേക അവസരങ്ങൾക്കായി എടുത്തുകാണിക്കുന്ന വിധത്തിൽ അല്ലെങ്കിൽ അനുദിന ഉപയോഗത്തിനായുള്ള ലളിതമായ ആഭരണങ്ങൾ എന്നനിലയിൽ ധരിക്കാം.

തനതു ആഭരണ ഡിസൈനുകളെ പ്രതി കീർത്തിലാൽസിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അടുത്തയിടെ, അഭിമാനകരമായ  നാഷണൽ ജൂവലറി അവാർഡ്സ് 2021ൽ ഈ ബ്രാൻഡ് രണ്ട് സുപ്രധാന അവാർഡുകൾ കരസ്ഥമാക്കി. പേൾ ജൂവലറി ഓഫ് ദി ഇയർ റിംഗ് ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിലാണ് ഈ ബ്രാൻഡിന് ബഹുമതി ലഭിച്ചത്.  ചടങ്ങിൽ സംസാരിച്ച കീർത്തിലാൽസിന്റെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടറായ സൂരജ് ശാന്തകുമാർ ഇങ്ങനെ പറഞ്ഞു. “ഈ അവസരത്തിൽ ഞങ്ങളുടെ;ദി ആൽക്കെമിസ്റ്റ് ശേഖരം പുറത്തിറക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഡിസൈനിലും പുതുമയിലും അതിരുകൾക്ക് അപ്പുറത്തേക്കു പോകുന്ന ഒരാളുടെ ശൈലിയിലേക്ക് വൈവിധ്യത കൊണ്ടുവരാനുള്ള ഒരു പുതിയ മാർഗമാണ് ഈ ശേഖരം. ഈ ശേഖരത്തിലെ ആഭരണങ്ങൾ വ്യത്യസ്ത ശൈലികളിൽ ധരിക്കാൻ കഴിയും. അതുകൊണ്ടുതന്നെ അവ നാനാതരം അവസരങ്ങൾക്ക് അനുയോജ്യമാണ്.

സ്ത്രീകൾക്ക് ഈ ശേഖരത്തിൽ നിന്നുള്ള ഏത് ആഭരണങ്ങളും ആഗ്രഹിക്കുന്ന രീതിയിൽ ധരിക്കാനാകുന്ന ഉയർന്ന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് സൊല്യൂഷൻ നൽകുന്ന വിധത്തിലാണ് ഈ ആഭരണങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഡിസൈനുകൾ വ്യക്തികളുടെ ഇഷ്ടാനുസൃത രീതിയിൽ ഉണ്ടാക്കുന്നതിലും കീർത്തിലാൽസിനു വൈദഗ്ധ്യമുണ്ട്. വ്യക്തിഗത രീതിയിൽ ഉണ്ടാക്കുന്ന സേവനങ്ങൾ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് സ്വന്തം വ്യക്തിത്വം വിളിച്ചോതുന്ന ഡിസൈനുകൾ വാങ്ങാനാകും. യോഗ്യതയുള്ള ഇൻ-ഹൗസ് ഡിസൈൻ ടീം, അവരുടെ കാഴ്ചപ്പാടുകൾക്ക് ജീവൻ പകരാൻ സഹായിക്കുന്ന മെറ്റീരിയലുകൾ ഉപയോഗിച്ച് മികച്ച ഉത്പന്നങ്ങൾ നൽകിക്കൊണ്ട് അവരുടെ സർഗ്ഗതാത്പര്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നു. കീർത്തിലാൽ കാളിദാസ് ജ്വല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കിർത്തിലാൽസ്  എന്ന ബ്രാൻഡിൽ ദക്ഷിണേന്ത്യയിലും അതുപോലെ അമേരിക്കയിലുമായി 14 തനത് ഷോറൂമുകൾക്കൊപ്പം ഉയർന്ന നിലവാരമുള്ള സർട്ടിഫൈഡ് വജ്രങ്ങൾ മാത്രം നൽകുന്ന www.kirtilals.com എന്ന ഓൺലൈൻ സ്റ്റോറും പ്രവർത്തിപ്പിക്കുന്നു. 

Follow Us:
Download App:
  • android
  • ios