പ്രശസ്ത ടെക്സ്റ്റയില്‍ ഗ്രൂപ്പായ സ്വയംവര സില്‍ക്സിന്‍റെ  പുതിയ ഷോറൂം കൊടുങ്ങല്ലൂര്‍ വടക്കേ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏപ്രില്‍ പന്ത്രണ്ടാം തീയതി നടന്ന ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. വിവിധ തരത്തിലുള്ള വിവാഹ പട്ടുസാരികളുടേയും, ഗൗണുകള്‍, ലെഹങ്കകള്‍ മുതലായ ബ്രൈഡല്‍ വെയറുകളുടേയും കൊടുങ്ങല്ലൂരിലെ ഏറ്റവും വലിയ കളഷനാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ മറ്റെല്ലാ സ്വയംവര ഷോറൂമുകള്‍ പോലെ, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍, ലേഡീസ് വെയര്‍ എന്നീ വിഭാഗങ്ങള്‍ കൂടിയുള്ള ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയസിനായാണ് പുതിയ ഷോറൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 
കഴിഞ്ഞ 25 വര്‍ഷങ്ങളായി മലയാളികളുടെ വിവാഹവസ്ത്ര സങ്കല്‍പ്പങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ച സ്വയംവരയുടെ ഏറ്റവും പുതിയ ഷോറൂമാണ്  കൊടുങ്ങല്ലൂരിലേത്. പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭനയാണ് സ്വയംവര സില്‍ക്സിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍. ഓരോ പുതിയ ഷോറൂമുകള്‍ വഴിയും, ഇന്ത്യയിലെ പ്രമുഖ നെയ്ത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള പട്ടുസാരികള്‍ നേരിട്ട് പര്‍ച്ചേസ് ചെയ്ത്, ശരിയായ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സ്വയംവര സില്‍ക്സ് മാനേജ്മെന്‍റ് അറിയിച്ചു.