Asianet News MalayalamAsianet News Malayalam

ടാം​ഗ് 'ഓണം ടാം​ഗി ടെയ്ൽസ്': കുട്ടികളുടെ കണ്ണിലൂടെ പൊന്നോണം

സമ്മർ​ദ്ദങ്ങളില്ലാതെ, ആഹ്ലാദത്തിന് അതിരുകളില്ലാതെയാണ് കുട്ടികൾ പ്രതീക്ഷകളുടെ ഉത്സവങ്ങളെ വരവേൽക്കുക. ഈ അനുഭവമാണ് ടാം​ഗ്, ഓണം ടാം​ഗി ടെയ്ൽസ് എന്ന പേരിൽ ചിത്രകഥാ പുസ്തകമായി അവതരിപ്പിച്ചത്.

Tang Onam campaign Onam Tangy Tales children illustrations
Author
First Published Sep 4, 2023, 10:09 AM IST

കുട്ടികൾ ആസ്വദിച്ച ഓണാഘോഷം വരകളും ചിത്രകഥകളുമാക്കി അവതരിപ്പിച്ച് ടാം​ഗ് (Tang). മലയാളത്തിലെ പ്രശസ്തരായ ഇല്ലുസ്ട്രേറ്റർമാരും ഇൻഫ്ലുവൻസേഴ്സും ഈ വ്യത്യസ്തമായ ആശയത്തിന് പിന്തുണയും നൽകി.

'ഓണം ടാം​ഗി ടെയ്ൽസ്' (Onam Tangy Tales) എന്ന പേരിലാണ് പുതുമയുള്ള ഈ ഓണാഘോഷം ടാം​ഗ് അവതരിപ്പിച്ചത്. കുട്ടികളുടെ നിഷ്കളങ്കവും സന്തോഷം തുളുമ്പുന്നതുമായ ഓണ അനുഭവങ്ങൾ ​ഗൃഹാതുരമായി അവതരിപ്പിക്കുകയാണ് ടാം​ഗ് ചെയ്തത്. കുടുംബങ്ങളുടെ ആഘോഷമായ ഓണത്തിന് 'റിഫ്രഷിങ്' ആയ ഒരു 'ട്വിസ്റ്റ്' നൽകുക എന്നതായിരുന്നു ടാം​ഗിന്റെ ലക്ഷ്യം.

കുട്ടികളെ സംബന്ധിച്ച് 'അവധി', 'ആഘോഷം' എന്നിവയ്ക്ക് വ്യത്യസ്തമായ അർഥമാണല്ലോ? സമ്മർ​ദ്ദങ്ങളില്ലാതെ, ആഹ്ലാദത്തിന് അതിരുകളില്ലാതെയാണ് കുട്ടികൾ പ്രതീക്ഷകളുടെ ഉത്സവങ്ങളെ വരവേൽക്കുക. ഈ അനുഭവമാണ് ടാം​ഗ്, ഓണം ടാം​ഗി ടെയ്ൽസ് എന്ന പേരിൽ ചിത്രകഥാ പുസ്തകമായി അവതരിപ്പിച്ചത്.

കുട്ടികൾ ആസ്വദിച്ച ഓണം ഇല്ലുസ്ട്രേറ്റർമാർ പകർത്തി. ഇവർക്കൊപ്പം കുട്ടികളുടെ ഓണക്കഥകൾ പങ്കുവച്ച് ഇൻഫ്ലുവൻസർ മോം ബ്ലോ​ഗേഴ്സും ചേർന്നു. ഇന്ത്യയുടെ പ്രിയപ്പെട്ട സ്റ്റോറിടെല്ലിങ് പ്ലാറ്റ്ഫോമായ ടെറിബിളി ടൈനി ടെയ്ൽസും (Terribly Tiny Tales) ഉദ്യമത്തിൽ പങ്കാളികളായി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

കുട്ടികളുടെ ഓണം കഥകൾ പോപ്പുലർ ക്രിയേറ്റർമാരായ അലിഷ്യ സൂസ (@aliciasouza), അരോഷ് തേവടത്തിൽ (@doodle.muni), പെൻസിലാശാൻ  (@pencilashan) എന്നിവർ ഇല്ലുസ്ട്രേഷനുകളാക്കി. ഓണം ടാം​ഗി ടെയ്ൽസിൽ പങ്കെടുക്കുന്നവരിൽ നിന്ന് സമ്മാനം നേടുന്നവർക്ക് 25,000 രൂപ വിലമതിക്കുന്ന ഹാംപർ നേടാനും ടാം​ഗ് ഓഫിഷ്യൽ പേജിൽ ഇടംപിടിക്കാനും അവസരമുണ്ട്. സെപ്റ്റംബർ മൂന്നിനായിരുന്നു ഓണം ടാം​ഗി ടെയ്ൽസ് സമർപ്പിക്കാനുള്ള അവസാന തീയതി.

 

ഈ മത്സരത്തിൽ പങ്കെടുക്കാൻ ഓണം ടാം​ഗി ടെയ്ൽസ് ആവശ്യപ്പെട്ടത് ഓണാഘോഷത്തിന്റെ കുടുംബ ചിത്രങ്ങൾ, ഓണക്കഥകളുടെ കമന്റ്, ഇൻസ്റ്റ​ഗ്രാം സ്റ്റോറി, വീഡിയോ എന്നിവ @Tang_India എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ #OnamTangyTales എന്ന ഹാഷ്ടാ​ഗിനൊപ്പം പോസ്റ്റ് ചെയ്യാനായിരുന്നു.

കുട്ടികളുടെ കണ്ണിലൂടെ ഓണത്തിന്റെ ​ഗൃഹാതുരമായ ഓർമ്മകൾ മലയാളികൾക്ക് സമ്മാനിക്കുകയായിരുന്നു ടാം​ഗ്. ഈ ആഘോഷവേളയുടെ സന്തോഷവും ചിരിയും ഓർമ്മകളും അതേപടി പകർത്താനും ഇല്ലുസ്ട്രേറ്റർമാർക്ക് കഴിഞ്ഞു. ടാം​ഗ് ഇന്ത്യയുടെ സോഷ്യൽ മീഡിയ ചാനലുകൾ മറക്കാതെ നോക്കൂ, ഓണത്തിന്റെ ​ഗന്ധവും നന്മയുമുള്ള കുട്ടിക്കഥകൾ നിങ്ങൾക്കും കാണാം. ഓണം ടാം​ഗി ടെയ്ൽസിന്റെ വിജയിയെയും അറിയാം.
 

Follow Us:
Download App:
  • android
  • ios