ഈ ഡിസംബറില്‍ ആകെ വില്‍പ്പന 46,903 യൂണിറ്റുകളായിരുന്നു. 2018 ഡിസംബറില്‍  വില്‍പ്പന 54,439 യൂണിറ്റുകളായിരുന്നു.   

മുംബൈ: ഡിസംബര്‍ മാസത്തില്‍ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയതായി ടാറ്റ മോട്ടോഴ്സിന്‍റെ റിപ്പോര്‍ട്ട്. ആഭ്യന്തര വില്‍പ്പനയില്‍ 12 ശതമാനത്തിന്‍റെ ഇടിവാണ് ടാറ്റ മോട്ടോഴ്സ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ആകെ നടന്ന വില്‍പ്പന 44,254 യൂണിറ്റുകളാണ്. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 50,440 യൂണിറ്റുകളായിരുന്നു.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയിലും ഇടിവുണ്ടായി. 10 ശതമാനമാണ് പാസഞ്ചര്‍ വാഹന വില്‍പ്പനയിലുണ്ടായ ഇടിവ്. ഈ വര്‍ഷം ഡിസംബറില്‍ ഈ വിഭാഗത്തിലെ ആകെ വില്‍പ്പന 12,785 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 14,260 യൂണിറ്റുകളായിരുന്നു. കയറ്റുമതി അടക്കമുളള കണക്കുകള്‍ പ്രകാരം ആകെ വില്‍പ്പനയിലുണ്ടായ ഇടിവ് 13.84 ശതമാനമാണ്.

ഈ ഡിസംബറില്‍ ആകെ വില്‍പ്പന 46,903 യൂണിറ്റുകളായിരുന്നു. 2018 ഡിസംബറില്‍ വില്‍പ്പന 54,439 യൂണിറ്റുകളായിരുന്നു.