Asianet News MalayalamAsianet News Malayalam

ടാറ്റയുടെ പാസഞ്ചർ വാഹന ബിസിനസ്സ് പ്രത്യേക കമ്പനിയാകും; തീരുമാനത്തിന് ഓഹരി ഉടമകളുടെ അം​ഗീകാരം

കഴിഞ്ഞ വർഷം ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ആഭ്യന്തര പാസഞ്ചർ വാഹന ബിസിനസ് യൂണിറ്റിനെ ഒരു പ്രത്യേക സ്ഥാപനമാക്കി മാറ്റുമെന്നും തന്ത്രപരമായ പങ്കാളിത്തം തേടുമെന്നും പ്രഖ്യാപിച്ചിരുന്നു.

tata pv business will become new entity
Author
Mumbai, First Published Mar 8, 2021, 4:11 PM IST

പാസഞ്ചർ വാഹന ബിസിനസ്സ് പ്രത്യേക കമ്പനിയാക്കി മാറ്റാൻ ഓഹരി ഉടമകൾ അംഗീകാരം നൽകിയതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

മാർച്ച് 5 ന്, കമ്പനിയുടെ ഓഹരി ഉടമകൾ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് ടി എം എൽ ബിസിനസ് അനലിറ്റിക്സ് സർവീസസ് ലിമിറ്റഡിലേക്ക് മാറ്റുന്ന തീരുമാനത്തെ അംഗീകരിച്ച് വോട്ടുചെയ്തു. ടാറ്റാ ​ഗ്രൂപ്പിന്റെ പാസഞ്ചർ വാഹന ബിസിനസിന്റെ മൂല്യം 9,417 കോടി ആണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

ടാറ്റ മോട്ടോഴ്സിന്റെ മൊത്തം 2,15,41,38,392 വോട്ടുകൾ പോൾ ചെയ്തു, അതിൽ 2,15,32,39,294 വോട്ടുകൾ പ്രമേയത്തെ അനുകൂലിച്ചു, മൊത്തം വോട്ടുകളുടെ 99.958 ശതമാനമായിരുന്നു ഇത്. 8,99,098 വോട്ടുകൾ (0.042 ശതമാനം) പ്രമേയത്തെ എതിർത്തു. പൊതു സ്ഥാപന ഓഹരി ഉടമകളുടെ കാര്യത്തിൽ, മൊത്തം 68,86,10,054 വോട്ടുകൾ അനുകൂലമായി പോൾ ചെയ്യപ്പെട്ടു, പ്രമേയത്തെ ആരും എതിർത്തില്ല, റെഗുലേറ്ററി ഫയലിംഗിൽ കമ്പനി പറഞ്ഞു. 

പൊതുസ്ഥാപനേതര ഓഹരി ഉടമകളുടെ വിഭാഗത്തിൽ 15,20,76,906 വോട്ടുകളിൽ 15,11,77,808 വോട്ടുകൾ (99.409 ശതമാനം) അനുകൂലവും 8,99,098 വോട്ടുകൾ (0.591 ശതമാനം) നയത്തെ എതിർക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ആഭ്യന്തര പാസഞ്ചർ വാഹന ബിസിനസ് യൂണിറ്റിനെ ഒരു പ്രത്യേക സ്ഥാപനമാക്കി മാറ്റുമെന്നും തന്ത്രപരമായ പങ്കാളിത്തം തേടുമെന്നും പ്രഖ്യാപിച്ചിരുന്നു.

മൊത്തത്തിലുള്ള ബിസിനസ്സ് പുന:സംഘടന പദ്ധതിയുടെ ഭാഗമായും പാസഞ്ചർ വാ​ഹന ബിസിനസ്സിന്റെയും അതിന്റെ താൽപ്പര്യങ്ങളുടെയും മികച്ച നടത്തിപ്പ്, വളർച്ച, വികസനം എന്നിവയ്ക്കായി ബിസിനസ്സ് പുന: ക്രമീകരിക്കേണ്ടത് ആവശ്യമാണെന്ന് ടാറ്റ മോട്ടോഴ്സ് അഭിപ്രായപ്പെട്ടു. പാസഞ്ചർ വാഹന, വാണിജ്യ വാഹന ബിസിനസുകൾക്ക് വെവ്വേറെ ഫോക്കസ് നൽകുന്നതിന് ഇത് സഹായിക്കുകയും ബിസിനസ്സ് മൂല്യം അൺലോക്കുചെയ്യുകയും ഓരോ ബിസിനസ്സിലും മാനേജ്മെൻറ് ശ്രദ്ധയോ‌ടെ പ്രവർത്തന സൗകര്യവും വർദ്ധിപ്പിക്കുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios