ലൈംഗികാരോപണം കാരണവും സഹപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റം കാരണവും കുപ്രസിദ്ധി നേടിയ പ്രമുഖര്‍ ഏറെയാണ്. മക്‌ഡൊണാള്‍ഡ്‌സ് സിഇഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് മുതല്‍ ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ വരെ നിരവധി സിഇഒമാര്‍ക്ക് ഇത്തരത്തില്‍ സ്ഥാനം ഒഴിയേണ്ടി വന്നിട്ടുണ്ട്.

1. സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് - മക്‌ഡൊണാള്‍ഡ്‌സ്

മക്‌ഡൊണാള്‍ഡ്‌സ് സിഇഒ സ്റ്റീവ് ഈസ്റ്റര്‍ബ്രുക്കിന് വിനയായത് കീഴ്ജീവനക്കാരില്‍ ഒരാളുമായി അടുത്തബന്ധം പുലര്‍ത്തിയതാണ്. മാനേജര്‍മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരുമായി പ്രണയത്തിലോ മറ്റ് രഹസ്യബന്ധത്തിലോ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ് കമ്പനി നയം. ഇത് ലംഘിച്ചതോടെ മക്‌ഡൊണാള്‍ഡ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ഈസ്റ്റര്‍ബ്രുക്കിനെ പുറത്താക്കുകയായിരുന്നു. തൊഴിലാളിയുമായി അടുത്തബന്ധം പുലര്‍ത്തിയത് തെറ്റായിപ്പോയെന്ന് ഏറ്റുപറഞ്ഞ് ഈസ്റ്റര്‍ബ്രുക്ക് സ്ഥാനമൊഴിഞ്ഞുപോകുന്നതിന് മുമ്പ് കമ്പനിയിലെ ജീവനക്കാര്‍ക്ക് മെയില്‍ അയക്കുകയും ചെയ്തു.

2. ബ്രയാന്‍ ക്ര്‍സാനിച്ച്- ഇന്‍റല്‍

കമ്പനി മാനേജര്‍മാര്‍ മറ്റ് ജീവനക്കാരുമായി രഹസ്യമായോ പരസ്യമായോ പ്രണയ- ലൈംഗികബന്ധം പുലര്‍ത്താന്‍ പാടില്ലെന്ന ഇന്‍റലിന്‍റെ ചിപ്പ് നിര്‍മാണക്കമ്പനിയുടെ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ബ്രയാന്‍ സാനിച്ചിനെ സിഇഒ സ്ഥാനത്തുനിന്നും നീക്കിയത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ആയിരുന്നെങ്കിലും  സാനിച്ചിന് സ്ഥാനമൊഴിയേണ്ടിവന്നു.

3. മാര്‍ക്ക് ഹേര്‍ഡ്- ഹ്യൂലറ്റ് പെക്കാര്‍ഡ്

മാര്‍ക്ക് ഹേര്‍ഡിനെതിരെ പീഡനാരോപണം ഉയര്‍ന്നതിനെതുടര്‍ന്നാണ് ഹ്യൂലറ്റ് പെക്കാര്‍ഡ് (എച്ച്പി) അദ്ദേഹത്തെ സിഇഒ സ്ഥാനത്തുനിന്നും പുറത്താക്കിയത്. എച്ച്പി മുന്നോട്ടുവെച്ച നയങ്ങള്‍ക്കു വിരുദ്ധമായി മാര്‍ക്ക് ഹേര്‍ഡ് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് കമ്പനി തന്നെ പിന്നീട്
വ്യക്തമാക്കിയെങ്കിലും ബിസിനസ്സ് പെരുമാറ്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി റെഗുലേറ്ററി ഫയലിങ്ങില്‍ പറഞ്ഞു. ബാഹ്യ മാര്‍ക്കറ്റിങ് കരാറുകാരിയായ നടി ജോഡി ഫിഷറുമായി നടത്തിയ കൂട്ടിക്കാഴ്ചകളുടെ ചെലവ് റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഗാര്‍ഡായ ഡെനിസ് ലിഞ്ചുമൊത്തുള്ള കൂടിക്കാഴ്ചയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പിടിക്കപ്പെട്ടതോടെ മാര്‍ക്ക് ഹേര്‍ഡിലുള്ള വിശ്വാസം കമ്പനിക്ക് നഷ്ട്‌പ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എച്ച്പിയില്‍ നിന്നും പുറത്താക്കപ്പെട്ട് ഒരുമാസത്തിനുള്ളില്‍ ഒറാക്കളിന്റെ താക്കോല്‍ സ്ഥാനത്ത് എത്തി.

4. ഫണീഷ് മൂര്‍ത്തി- ഐ ഗേറ്റ്

കീഴ്ജീവനകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഫണീഷ് മൂര്‍ത്തിയെ  ഐ ഗേറ്റ് പുറത്താക്കിയത്. മുമ്പ് ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന ഫണീഷ് മൂര്‍ത്തി ലൈംഗികാരോപണത്തിന്റെ പേരില്‍ പുറത്തായതായിരുന്നു. അതിനു ശേഷമാണ് ഐ ഗേറ്റില്‍ സിഇഒ ആയി എത്തിയത്.

5. ട്രാവിസ് കലാനിക്- ഉബര്‍

ആഗോള ഓംലൈന്‍ ടാക്‌സി കമ്പനിയായ ഉബര്‍ കമ്പനിയിലെ ലൈംഗികാതിക്രമങ്ങളില്‍ നടപടി വൈകിയ പശ്ചാത്തലത്തിലാണ് കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ ട്രാവിസിന്റെ സിഇഒ സ്ഥാനം നഷ്ടപ്പെട്ടത് ഉബറില്‍ നിന്ന് പുറത്തുപോയ എന്‍ജിനീയര്‍ ലൈംഗിക ആരോപണവുമായി രംഗത്തു വന്നതിന് പിന്നാലെ കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉബറിലെ അഞ്ച് പ്രമുഖ നിക്ഷേപകരാണ്
ട്രാവിസിന്റെ രാജി ശക്തമായി ആവശ്യപ്പെട്ടത്.

6. ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ - വെയ്ന്‍സ്‌റ്റൈന്‍ കമ്പനി

അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവായ വെയ്ന്‍സ്‌റ്റൈനെതിരെ ലൈംഗികപീഡനാരോപണവുമായി നിരവധി അഭിനേതാക്കളും മോഡലുകളുമാണ് രംഗത്തെത്തിയത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്വന്തം സ്ഥാപനത്തിന്റെ സിഇഒ പദവിയില്‍ നിന്നും പുറ്തതക്കപ്പെട്ടു.

7. റോജര്‍ എയ്ല്‍സ്- ഫോക്‌സ് ന്യൂസ്

ഫോക്‌സ് ന്യൂസ് ചെയര്‍മാനും സിഇഒയുമായിരുന്ന റോജര്‍ എയ്ല്‍സിനെതിരെ നിരവധി ജീവനക്കാരാണ് മുന്നോട്ട് വന്നത്.