Asianet News Malayalam

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാം; അപ്‍യു​ഗോ ഇനി വിരൽ തുമ്പിൽ

കുട്ടികൾക്കും ചെറുപ്പക്കാർക്കും ഒരു വ്യക്തിഗത പരിശീലകനെ നൽകി അവരുടെ കായിക ശേഷി വർധിപ്പിക്കുകയെന്നതാണ് അപ്‍യു​ഗോയുടെ പ്രവർത്തന രീതി 

upugo fitness for children and young adults.
Author
Kochi, First Published Aug 20, 2020, 11:34 AM IST
  • Facebook
  • Twitter
  • Whatsapp

കുട്ടികളുടെയും യുവാക്കളുടെയും കായികശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് അപ്‍യു​ഗോ. 2019 ജൂണിൽ ബെംഗളൂരുവിൽ ആരംഭിച്ച അപ്‍യു​ഗോ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും കായികക്ഷമതയിലും കായികരംഗത്തും മികച്ച മുന്നേറ്റം സൃഷ്ടിക്കുന്നതിൽ മുന്നിട്ട് പ്രവർത്തിക്കുന്നു.സ്‌പോർട്‌സ് സെന്ററുകളിൽ പോയി പരിശീലനം നേടാൻ ഈ കാലഘട്ടങ്ങളിൽ സാധ്യമല്ലാ, പരിശീലനം സിദ്ധിച്ചതുമായ പ്രൊഫഷണലുകളുടെ അഭാവവും ഈ രംഗത്തുണ്ട് ഇവിടെയാണ് അപ്‍യു​ഗോ വിത്യസ്തമാവുന്നത്. രാജ്യമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ വീടുകളിൽ ഇരുന്ന് അപ്‌യുഗോയുടെ സേവനം ഉപയോ​ഗിക്കാം. സൂം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് സെഷനുകളും കമ്പനി നടത്തുന്നു. മാത്രമല്ല ഈ സെഷനുകളിലൂടെ എല്ലാ ഉപഭോക്താക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനൊപ്പം അവർക്ക് ലോക്ക്ഡൗൺ കാലത്തെ മികച്ച ഫിറ്റ്നസ് ടിപ്സും നൽകുന്നു. ഇന്ത്യയിലെ സ്പോർട്സ്, ഫിറ്റ്നസ് ഇക്കോ സിസ്റ്റത്തിന്റെ അഭാവം കണക്കിലെടുക്കുമ്പോൾ, ആധുനിക ജീവിതശൈലിൽ പലതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾ വേണ്ടത്ര വ്യായാമം ഇല്ലാത്തതിനാൽ ഉണ്ടാവാറുണ്ട്. ഇത്തര സാഹചര്യങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മികച്ച കായികക്ഷമത ഉറപ്പാക്കുകയാണ് അപ്‍യു​ഗോ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്ഥാപകൻ അമിത് ​ഗുപ്ത പറയുന്നു. 


കുട്ടികൾക്കും ചെറുപ്പക്കാർക്കും ഒരു വ്യക്തിഗത പരിശീലകനെ നൽകി അവരുടെ കായിക ശേഷി വർധിപ്പിക്കുകയെന്നതാണ് അപ്‍യു​ഗോയുടെ പ്രവർത്തന രീതി. ഇതിനായി കുട്ടികൾക്കുള്ള സ്‌പോർട്‌സ്, ഫിറ്റ്‌നെസ് മൊഡ്യൂളുകൾ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്‌തും, അന്താരാഷ്ട്ര പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി പ്രായത്തിന് അനുയോജ്യമായ പ്രോഗ്രാമുകൾ ഉൾക്കൊള്ളിക്കുകയും ചെയ്യുന്നു. ഫിറ്റ്നസ്, സ്പോർട്സ്, ന്യൂട്രീഷൻ, യോഗ, മൈൻഡ് കോച്ചിംഗ് മേഖലകളിൽ നിന്നുള്ള  വിദഗ്ധരാണ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്. കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു വെർച്വൽ മോഡലാണ് അപ്‍യു​ഗോ സൃഷ്ടിക്കുന്നത്. 

സൊസൈറ്റി തലത്തിലാണ് ഞങ്ങൾ ആരംഭിച്ചത്, കുട്ടികൾക്ക് അവരുടെ സേവനങ്ങൾ അവരുടെ പരിസരത്ത് ഉപയോഗിക്കാൻ കഴിയും. ആറുമാസം മുമ്പാണ് കമ്പനി പ്രവർത്തനം ആരംഭിച്ചതെന്നും അത് സുഗമമായി മുന്നോട്ടുപോവുന്നു. കൊറോണ പകർച്ചവ്യാധി ഇന്ത്യയെയും ബാധിച്ചതോടെ എല്ലാം നിലച്ചു. എന്നാല്‍ ഇതിനകം തന്നെ അപ്‌യുഗോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. പകർച്ചവ്യാധി വ്യാപിച്ച് കാര്യങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അപ്‌‌യുഗോ സജീവമായി.ഹൈദരാബാദ്, ഇൻഡോർ, കാൺപൂർ, ദില്ലി-എൻ‌സി‌ആർ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും കോർപ്പറേറ്റുകളും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഞങ്ങൾ വിനീതരാണ്, ”ചീഫ് പ്രൊഡക്റ്റ് ഓഫീസർ വിനോദ് കുമാർ പറയുന്നു.

മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുക, കൂടുതൽ ആളുകളിലേയ്ക്ക് എത്തുക എന്ന ലക്ഷ്യത്തോടെ അപ്‍യു​ഗോ ഗൂഗിൾ  പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമായ മൊബൈൽ അപ്ലിക്കേഷനും പുറത്തിറക്കി. ആദ്യ ഘട്ടത്തിൽ ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി കായിക പരിശീലനത്തിനായി നിരവധി പുതിയ പ്രോഗ്രാമുകൾ ചേർത്തു. ദേശീയ അന്തർ‌ദ്ദേശീയ പ്രശസ്തി നേടിയ കായികതാരങ്ങളാണ് സ്പോർട്സ് കോച്ചിംഗിന് മാർഗനിർദേശം നൽകുന്നത്.


ഒരു വെർച്വൽ ഭാവി കണക്കിലെടുക്കുമ്പോൾ, നമ്മുടെ കുട്ടികൾക്കായി ഫിറ്റ്‌നെസും സ്‌പോർട്‌സും സാങ്കേതികവിദ്യയെ സ്വാധീനിക്കുന്ന നൂതന സവിശേഷതകളിലൂടെ കൊണ്ടുവരാൻ അപ്‌‌യുഗോ പ്രവർത്തിക്കുന്നു. "അവൻ ക്ലാസ്സിൽ ചേർന്ന 15 ദിവസത്തിനുള്ളിൽ, പ്രകടമായ മാറ്റം അവനിൽ എനിക്ക് കാണാൻ കഴിഞ്ഞു, അവൻ കൂടുതൽ ഊർജസ്വലനായി കാണപ്പെട്ടു. ലോക്ക് ഡൌൺ സമയത്ത് ഫിറ്റ്നസ്ക്ലാസുകൾക്കായി അപ്‌യുഗോയിൽ ചേർന്ന 10 വയസ്സുള്ള ഒരു അമ്മ പറഞ്ഞു.

“എന്റെ കുട്ടികളുടെ മെയ് വഴക്കം, കായികശക്തി എന്നിവയിൽ വലിയ മാറ്റം ഞാൻ കാണുന്നു, മികച്ച പ്രോഗ്രാമുകളും കോച്ചിംഗും അവരുടെ സെഷനുകളെ  മനോഹരമാക്കുന്നതിൽ ഞാൻ അഭിനന്ദിക്കുന്നു”, ബെംഗളൂരുവിൽ നിന്നുള്ള ഞങ്ങളുടെ 2 യുവ ചാമ്പ്യൻമാരുടെ അമ്മ പറയുന്നു.
 

Follow Us:
Download App:
  • android
  • ios