Asianet News MalayalamAsianet News Malayalam

അഴിമതിയോട് സന്ധിയില്ല: സ്വന്തം ജീവനക്കാർക്കെതിരായ അന്വേഷണത്തിൽ ആമസോൺ പ്രതികരണം

ബിസിനസ് നിലനിർത്താനും കൂടുതൽ ബിസിനസ് പിടിക്കാനുമായി ഉദ്യോഗസ്ഥർക്ക് കോഴ കൊടുത്തെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Zero Tolerance For Corruption amazon policy against corruption
Author
New Delhi, First Published Sep 22, 2021, 12:55 PM IST

ദില്ലി: തങ്ങളുടെ ഇന്ത്യയിലെ നിയമകാര്യ പ്രതിനിധികൾക്കെതിരെ നടക്കുന്ന ആഭ്യന്തര അന്വേഷണവുമായി ബന്ധപ്പെട്ട വാർത്തകളോട് ആമസോണിന്റെ (Amazon) പ്രതികരണം ഇങ്ങനെ, 'അഴിമതിയോട് സന്ധിയില്ല'. അന്വേഷണം നടക്കുന്നുണ്ടെന്നോ ഇല്ലെന്നോ കമ്പനി വ്യക്തമായി പറഞ്ഞതുമില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

തങ്ങളുടെ സീനിയർ കോർപറേറ്റ് അഭിഭാഷകനോട് അവധിയിൽ പോകാൻ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നതായാണ് വാർത്ത. കൃത്യമായ വഴിയിൽ അഴിമതി ആരോപണത്തിൽ നിലപാടെടുക്കും എന്നും ഗൗരവപൂർണമായ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഏതെങ്കിലും പ്രത്യേകമായ അന്വേഷണത്തെ കുറിച്ചോ, അതിന്റെ ഇപ്പോഴത്തെ നില എന്താണെന്നതിനെ കുറിച്ചോ പ്രതികരിക്കാനില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ബിസിനസ് നിലനിർത്താനും കൂടുതൽ ബിസിനസ് പിടിക്കാനുമായി ഉദ്യോഗസ്ഥർക്ക് കോഴ കൊടുത്തെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

അതേസമയം ആമസോണിനെ ഉന്നംവെക്കുന്ന വ്യാപാര സംഘടനയായ സിഎഐടി ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ വിശ്വാസ്യതയാണ് തകർന്നതെന്നും എല്ലാ തലത്തിലും അഴിമതി ഇല്ലാതാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും വ്യാപാരി സംഘടനാ നേതാക്കൾ നിലപാടെടുത്തു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios