Asianet News MalayalamAsianet News Malayalam

ഓഫറുകളും കാമ്പെയ്നുകളുമായി വിപണിയിൽ സജീവമാകാൻ സ്വിഗ്ഗിയും സൊമാറ്റോയും

ദേശീയ ലോക്ക്ഡൗൺ സമയത്ത് ഈ രം​ഗത്തെ ഓർഡറുകൾ 60-70% വരെ കുറഞ്ഞിരുന്നു. 
 

Zomato and Swiggy launch campaigns to increase demand
Author
mumbai, First Published Jul 18, 2020, 6:42 PM IST

മുംബൈ: ഓൺ‌ലൈൻ ഫുഡ് പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും പരസ്യ കാമ്പെയ്‌നുകളും ഓഫറുകളുമായി വിപണിയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുന്നു. രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും പ്രാദേശികമായ ലോക്ക്ഡൗണുകൾ തുടരുന്നതിനാലും റെസ്റ്റാറന്റുകൾ ഭാ​ഗികമായി തുറന്നതിനാലും ഓൺലൈൻ ഭക്ഷ്യ വിതരണ ബിസിനസ് രം​ഗത്ത് ഉപഭോക്താക്കളുടെ ഇ‌ടപെടൽ വർധിക്കാനിടയുണ്ട്. ഉപഭോക്താക്കളെ വീണ്ടും ഓർഡർ ചെയ്യാൻ പ്രേരിപ്പിക്കുക എന്ന തന്ത്രത്തെ മുൻ നിർത്തിയുളള ഓഫറുകളും കാമ്പെയ്നുകളും പ്രഖ്യാപിക്കാൻ കമ്പനികൾ പദ്ധതിയി‌ടുന്നതായാണ് റിപ്പോർട്ട്. 

ഈ പ്രക്രിയയിൽ, വീട്ടിൽ കൂടുതൽ മണിക്കൂർ ചെലവഴിക്കുന്ന ഉപയോക്താക്കളുടെ ആവശ്യം പുനരുജ്ജീവിപ്പിക്കാനും, ഇതിലൂടെ ഭക്ഷ്യ, കാറ്ററിംഗ് ബിസിനസ്സ് രം​ഗത്തെ സഹായിക്കാനും കഴിയുമെന്ന് കമ്പനികൾ പ്രതീക്ഷിക്കുന്നു. സോമാറ്റോയും സ്വിഗ്ഗിയും മെയ് മാസത്തിൽ അനേകം ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ദേശീയ ലോക്ക്ഡൗൺ സമയത്ത് ഈ രം​ഗത്തെ ഓർഡറുകൾ 60-70% വരെ കുറഞ്ഞിരുന്നു. 

പ്രധാനമായും റെസ്റ്ററന്റുകൾ അടഞ്ഞുകിടന്നിരുന്നതിനാലാണ് ഈ അവസ്ഥയുണ്ടായത്. സോമാറ്റോ, അവരുടെ പുതിയ ടിവി പരസ്യത്തിൽ, സാമൂഹിക അകലം പാലിച്ചുളള ഭക്ഷണ വിതരണത്തെക്കുറിച്ചും അതിന് കമ്പനി സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഇത്തരം കാമ്പെയ്നുകളിലൂടെയും സുരക്ഷാ മുൻകരുതലിലൂടെയും ഭക്ഷണ വിതരണ രം​ഗം സജീവമാക്കാനാണ് കമ്പനികളുടെ പദ്ധതി. 

Follow Us:
Download App:
  • android
  • ios