Asianet News MalayalamAsianet News Malayalam

സാമൂഹ്യ സുരക്ഷാ മിഷൻ എംഡി സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി

തിരികെ ആരോഗ്യവകുപ്പിലേക്കാണ് മാറ്റം. അഞ്ച് വർഷം കഴിഞ്ഞ കരാർ പുതുക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അഷീലിനെ മാറ്റി പകരം താൽക്കാലിക ചുമതല സാമൂഹ്യ നീതി ഡയറക്ടർ ഷീബ ജോർജിന് നൽകിയിരിക്കുന്നത്. 

dr muhammed asheel changed from the post of social security mission md
Author
Thiruvananthapuram, First Published Jul 7, 2021, 6:15 AM IST

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷൻ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യ നീതി ഡയറക്ടർ ഷീബ ജോർജിനാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. തിരികെ ആരോഗ്യവകുപ്പിലേക്കാണ് അഷീൽ പോകുന്നത്. അഞ്ച് വർഷം കഴിഞ്ഞ കരാർ പുതുക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറായില്ല. 

അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയതുകൊണ്ട് സ്ഥാനമൊഴിയുകയാണെന്നാണ് ഡോ. അഷീൽ നൽകുന്ന വിശദീകരണം.  ഡോ. അഷീൽ തന്നെ ആവശ്യപ്പെട്ടതുകൊണ്ടാണ് തിരികെ ആരോഗ്യവകുപ്പിലേക്ക് തന്നെ പോകുന്നതെന്നും വിവരമുണ്ട്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് ആരോഗ്യവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഡോ. അഷീൽ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക എത്തുന്നത്. കൊവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി ബോധവത്കരണ വീഡിയോകൾ ചെയ്ത് ഡോ. അഷീൽ ശ്രദ്ധ നേടിയിരുന്നു. എൻഡോസൾഫാൻ വിഷയവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഡോ. അഷീൽ ആരോഗ്യവകുപ്പിന് വേണ്ടി നടത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios