Asianet News MalayalamAsianet News Malayalam

കൊവിഡ് മാനദണ്ഡം ലംഘിച്ചുള്ള സിഎസ്ഐ പള്ളിയിലെ ധ്യാനം; നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

സിഎസ്ഐ പള്ളിയില്‍ അനുമതിയില്ലാതെ ധ്യാനം സംഘടിപ്പിച്ച സംഭവത്തെ കുറിച്ച്  കൂടുതൽ മനസിലാക്കി നടപടികൾ സ്വീകരിക്കുമെന്നു മുഖ്യന്ത്രി പിണറായി വിജയൻ. ഇത് നിർഭാഗ്യകരമായ കാര്യം തന്നെയാണ്. 

Meditation at CSI church in violation of covid standards CM says action will be taken
Author
Kerala, First Published May 5, 2021, 7:01 PM IST

ഇടുക്കി: സിഎസ്ഐ പള്ളിയില്‍ അനുമതിയില്ലാതെ ധ്യാനം സംഘടിപ്പിച്ച സംഭവത്തെ കുറിച്ച്  കൂടുതൽ മനസിലാക്കി നടപടികൾ സ്വീകരിക്കുമെന്നു മുഖ്യന്ത്രി പിണറായി വിജയൻ. ഇത് നിർഭാഗ്യകരമായ കാര്യം തന്നെയാണ്. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് നമ്മൾ കരുതുക.  എന്നാൽ കൂട്ടംകൂടി മാസ്ക ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ  ഇത്തരത്തിൽ അടുത്ത് പെരുമാറുന്ന സമയത്ത് ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ അത് കൊവിഡ് വ്യാപനത്തിന് കാരണമാകും. അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ഇത് എല്ലാ ഘട്ടത്തിലും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഇിന്റെ കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ 13  മുതല്‍ പതിനേഴാം തീയതി വരൊണ് മൂന്നാര്‍ സിഎസ് ഐ പള്ളിയില്‍ വച്ച് 480 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനം നത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് നടത്തിയ ധ്യാനം അധികൃതരെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. 

ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ മാസ്‌ക് ധരിക്കുകയോ മറ്റ് കോവിഡ് മാനനധണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ല. ഇതിന് ശേഷം മടങ്ങിയെത്തിയ വൈദികര്‍ ഇടവക പള്ളികളിലെ സുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ധ്യാനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നൂറോളം വൈദികര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും പിന്നീട് രണ്ട് വൈദികര്‍ മരിക്കുകയും ചെയ്തത്.

ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും. മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. എന്നാല്‍ ഗുരിതരമായ വീഴ്ച ഉണ്ടായെന്ന് വ്യക്തമായിട്ടും അധികൃതര്‍ സഭയ്‌ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios