ദില്ലി: ഡിസംബറില്‍ നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് 26 അംഗ ജംബോ സംഘത്തെ അയക്കുന്നത് ഉചിതമായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. ഇന്ത്യന്‍ സീനിയര്‍ ടീമിനെയും എ ടീം അംഗങ്ങളെയും ഉള്‍പ്പെടുത്തി വെസ്റ്റ് ഇന്‍ഡീസിന്റെയും പാക്കിസ്ഥാന്റെയും മാതൃകയില്‍ വലിയ ടീമിനെ അയക്കാവുന്നതാണെന്നും പ്രസാദ് പിടിഐയോട് വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ 29 പേരും ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ 26 പേരുമാണുള്ളത്. ഇതേ മാതൃകയില്‍ ഇന്ത്യയും വലിയ സംഘത്തെ ഓസ്ട്രേലിയക്ക് നല്‍കണമെന്ന് പ്രസാദ് പറഞ്ഞു. യുവതാരങ്ങളുടെ പ്രകടനം വിലയിരുത്താനും ആരൊക്കെയാണ് സീനിയര്‍ ടീമിന്റെ വാതിലില്‍ മുട്ടുന്നതെന്ന് തിരിച്ചരിയാനും ഇത് ഉപകരിക്കും. 26 അംഗ ടീമിനെ അയച്ചാല്‍ 14 ദിവസത്തെ നിര്‍ബദ്ധിത ക്വാറന്റൈന്‍ കാലയളില്‍ രണ്ട് ടീമായി തിരഞ്ഞ് പരിശീലനം നടത്താനാനാവുമെന്നും പ്രസാദ് പറഞ്ഞു.

പ്രാദേശിക നെറ്റ് ബൗളര്‍മാരുടെ ലഭ്യത കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉറപ്പുവരുത്താനാവില്ല. അതുകണ്ടുതന്നെ ഇതു കൂടി മുന്നില്‍ കണ്ട് കൂടുതല്‍ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തണം. റിസര്‍വ് ബൗളര്‍മാരെ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ടീമിന്റെ പരിശീലനൺ സഗമമാകുന്നതിനൊപ്പം ജസ്പ്രീത് ബുമ്ര അടക്കമുള്ള പ്രധാന ബൗളര്‍മാര്‍ക്ക് മതിയായ വിശ്രമം അനുവദിക്കാനും കഴിയും..

ടീമിലെ ഏതെങ്കിലും കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചാലും പകരം കളിക്കാരനെ കണ്ടെത്താനും പ്രയാസമുണ്ടാകില്ലെന്നും പ്രസാദ് പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിനായി പ്രസാദ് നിര്‍ദേശിക്കുന്ന 26 അംഗ സാധ്യതതാ ടീം.

Rohit Sharma, Mayank Agarwal, Prithvi Shaw, KL Rahul, Virat Kohli, Ajinkya Rahane, Cheteshwar Pujara, Hanuma Vihari, Shubman Gill, Shreyas Iyer;Rishabh Pant, Wriddhiman Saha, Ravichandran Ashwin, Ravindra Jadeja, Shahbaz Nadeem, Rahul Chahar, Kuldeep Yadav,  Hardik Pandya,Ishant Sharma, Mohammed Shami, Jasprit Bumrah, Bhuvneshwar Kumar, Umesh Yadav, Navdeep Saini, Khaleel Ahmedh, Shardul Thakur.Deepak Chahar, Yuzvendra Chahal, Krunal Pandya.