Asianet News MalayalamAsianet News Malayalam

ലോകകപ്പിന് തൊട്ടുമുന്‍പ് നായകനെ മാറ്റിയ സംഭവം; പ്രതിഷേധവുമായി അഫ്‌ഗാന്‍ താരങ്ങള്‍

അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടിയില്‍ പ്രതിഷേധം ശക്തം. സെലക്ടര്‍മാരുടെ തീരുമാനത്തോട് വിയോജിച്ച് സീനിയര്‍ താരം മുഹമ്മദ് നബിയും സ്‌പിന്നര്‍ റഷീദ് ഖാനും രംഗത്തെത്തി.

ACB sack Asghar Afghan as captain Twitter Reactions
Author
kabul, First Published Apr 5, 2019, 8:09 PM IST

കാബൂള്‍: ഏകദിന ലോകകപ്പിന് മുന്‍പ് നായകനെ മാറ്റിയ അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടിയില്‍ പ്രതിഷേധം ശക്തം. സെലക്ടര്‍മാരുടെ തീരുമാനത്തോട് വിയോജിച്ച് സീനിയര്‍ താരം മുഹമ്മദ് നബിയും സ്‌പിന്നര്‍ റഷീദ് ഖാനും രംഗത്തെത്തി. നാല് വര്‍ഷമായി മൂന്ന് ഫോര്‍മാറ്റുകളിലും അസ്ഗര്‍ അഫ്ഗാനായിരുന്നു ടീമിനെ നയിച്ചിരുന്നത്.

ടെസ്റ്റ്, ഏകദിന, ടി20 ടീം നായക പദവിയില്‍ നിന്ന് അസ്ഗര്‍ അഫ്ഗാനെ മാറ്റിയ സെലക്ഷന്‍ കമ്മിറ്റി പകരം ഗുല്‍ബാദിന്‍ നെയ്ബിനെ ഏകദിന ടീമിന്റെ നായകനായി തെരഞ്ഞെടുത്തു. നെയ്ബ് ആണ് അഫ്ഗാനെ ലോകകപ്പില്‍ നയിക്കുക. 

ടെസ്റ്റ് ക്യാപ്റ്റനായി റഹ്മത്ത് ഷായെയും ടി20 ടീം നായകനായി റഷീദ് ഖാനെയും തെരഞ്ഞെടുത്തിട്ടുണ്ട്. 2015ല്‍ മുഹമ്മദ് നബിക്ക് പകരമാണ് അസ്ഗര്‍ അഫ്ഗാന്‍ ടീമിന്റെ നായകനായത്. ഇക്കാലത്താണ് അഫ്‌ഗാന്‍ ക്രിക്കറ്റ് ടീം വിസ്‌മയനേട്ടങ്ങള്‍ കൈവരിച്ചത്. അസ്ഗറിന് കീഴില്‍ അഫ്ഗാനിസ്ഥാന് ഐസിസിയില്‍ പൂര്‍ണ അംഗത്വം ലഭിക്കുകയും അയര്‍ലന്‍ഡിനെതിരെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനെ 33 ഏകദിനങ്ങളില്‍ നയിച്ച അസ്ഗര്‍ 2019 ഏകദിന ലോകകപ്പിന് ടീമിന് യോഗ്യത നേടിക്കൊടുക്കുന്നതിലും നിര്‍ണായക സംഭാവന നല്‍കി. ടി20യില്‍ 46 മത്സരങ്ങളില്‍ 37 ജയങ്ങളും അസ്ഗറിന്റെ പേരിലുണ്ട്.

Follow Us:
Download App:
  • android
  • ios