ഇന്ത്യക്കെതിരായ പത്തു വിക്കറ്റ് നേട്ടത്തിനുശേഷം അജാസ് കിവീസിന്‍റെ ഒന്നാം നമ്പര്‍ സ്പിന്നറായി പരിഗണിക്കപ്പെടുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചാണ് കിവീസ് സെലക്ടര്‍മാര്‍ 33കാരനായ ഇടംകൈയന്‍ സ്പിന്നറെ തഴഞ്ഞത്.

വെല്ലിംഗ്ടണ്‍: കഴിഞ്ഞ മാസം ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍(IND v NZ) ഒരു ഇന്നിംഗ്സിലെ പത്തില്‍ പത്തു വിക്കറ്റും വീഴ്ത്തി ചരിത്രനേട്ടം സ്വന്തമാക്കിയിട്ടും അജാസ് പട്ടേല്‍( Ajaz Patel) ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള (NZ v BAN) ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് പുറത്ത്. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള 13 അംഗ ടീമില്‍ സ്പിന്നര്‍മാരായി രചിന്‍ രവീന്ദ്രയെയും പാര്‍ട്ട് ടൈം സ്പിന്നറായ ഡാരില്‍ മിച്ചലിനെയുമാണ് ന്യൂസിലന്‍ഡ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ മൗണ്ട് മൗന്‍ഗാനൂയിയിലും ജനുവരി ഒമ്പത് മുതല്‍ ക്രൈസ്റ്റ് ചര്‍ച്ചിലുമാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍.

ഇന്ത്യക്കെതിരായ പത്തു വിക്കറ്റ് നേട്ടത്തിനുശേഷം അജാസ് കിവീസിന്‍റെ ഒന്നാം നമ്പര്‍ സ്പിന്നറായി പരിഗണിക്കപ്പെടുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചാണ് കിവീസ് സെലക്ടര്‍മാര്‍ 33കാരനായ ഇടംകൈയന്‍ സ്പിന്നറെ തഴഞ്ഞത്. അജാസിന്‍റെ കാര്യത്തില്‍ വിഷമമുണ്ടെന്നും അദ്ദേഹത്തെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞ ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് മത്സരത്തിനും സാഹചര്യങ്ങള്‍ക്കും ക്യആവശ്യമായവരെയാണ് ടീമിലെടുത്തതെന്നും വ്യക്തമാക്കി.

Scroll to load tweet…

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ ടോം ലാഥം ആണ് കീവിസിനെ പരമ്പരയില്‍ നയിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് അജാസ് പട്ടേല്‍ 10ല്‍ പത്തു വിക്കറ്റും വീഴ്ത്തി പെര്‍ഫെക്ട് 10 സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ബൗളറായത്. 47.5 ഓവറില്‍ 119 റണ്‍സ് വഴങ്ങിയാണ് അജാസ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തിയത്. ഇന്ത്യയുടെ അനില്‍ കുംബ്ലെയും ഇംഗ്ലണ്ടിന്‍റെ ജിം ലേക്കറും മാത്രമാണ് അജാസിന് മുമ്പ് ടെസ്റ്റില്‍ 10ല്‍ 10 വിക്കറ്റും വീഴ്ത്തിയിട്ടുള്ള ബൗളര്‍മാര്‍.

New Zealand’s 13-man squad for Bangladesh Tests: Tom Latham (C), Will Young, Daryl Mitchell, Ross Taylor, Henry Nicholls, Tom Blundell (wk), Rachin Ravindra, Kyle Jamieson, Tim Southee, Neil Wagner, Trent Boult, Matt Henry, Devon Conway