Asianet News MalayalamAsianet News Malayalam

ഉത്തേജകമരുന്ന് ഉപയോഗം; ഇംഗ്ലീഷ് ഓപ്പണര്‍ക്ക് വിലക്ക്

ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയ്‌ല്‍സിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് ലോകകപ്പിന് തൊട്ടുമുന്‍പ് വിലക്കേര്‍പ്പെടുത്തിയത്. 
 

Alex Hales banned for 21 days by ECB
Author
LONDON, First Published Apr 26, 2019, 10:43 PM IST

ലണ്ടന്‍: ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയ്‌ല്‍സിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് 21 ദിവസത്തേക്ക് താരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കി. ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമില്‍ ഇടംപിടിച്ച താരം രണ്ടാം തവണയും ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. വിലക്കിനൊപ്പം വാര്‍ഷിക പ്രതിഫലത്തിന്‍റെ അഞ്ച് ശതമാനം പിഴയും ഒടുക്കണം.  

എന്നാല്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് താരത്തിന് ടീമിനൊപ്പം ചേരാനാകും. ഇംഗ്ലീഷ് സഹതാരം ബെന്‍ സ്റ്റോക്‌സിനൊപ്പം തല്ലുണ്ടാക്കി കുപ്രസിദ്ധി നേടിയ താരമാണ് ഹെയ്‌ല്‍സ്. സംഭവത്തില്‍ താരത്തിന് അന്ന് വിലക്ക് ലഭിച്ചിരുന്നു. ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നോട്ടിങ്‌ഹാംഷെയറിന്‍റെ മത്സരത്തില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ അലക്‌സ് പിന്‍മാറിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios