മുംബൈ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നു ഐപിഎല്‍ ഓള്‍ സ്റ്റാര്‍ മത്സരത്തിന്റെ തിയതി പുറത്തുവിട്ടു. ഐപിഎല്‍ ആരംഭിക്കുന്ന മാര്‍ച്ച് 29ന് നാല് ദിവസം മുമ്പാണ് മത്സരം നടക്കുക. 25ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മാസമാണ് ഐപിഎല്ലിന് മുമ്പ് ഓള്‍ സ്റ്റാര്‍ മത്സരം ഉണ്ടായിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചത്. എന്നാല്‍ തിയ്യതി അറിയിച്ചിരുന്നില്ല.

ഐപിഎല്‍ ടീമുകളെ രണ്ട് സോണുകളായി തിരിച്ചാണ് മത്സരം നടക്കുക. തെക്ക്- പടിഞ്ഞാറ് നിന്നുള്ള ഐപിഎല്‍ ടീമുകളിലെ താരങ്ങള്‍ ഭാഗത്തും വടക്ക്- കിഴക്ക് ഭാഗത്തുള്ള ടീമുകളിലെ താരങ്ങള്‍ നേര്‍ക്കുനേര്‍വരും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്നതാണ് തെക്ക്- പടിഞ്ഞാറ് നിന്നുള്ള ടീം. 

ഡല്‍ഹി കാപിറ്റല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുള്‍്‌പ്പെടുന്നതാണ് വടക്ക്- കിഴക്കന്‍ ടീം. ഐപിഎല്ലിന്റെ മത്സരക്രമം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മാര്‍ച്ച് 29ന് മുംബൈ ഇന്ത്യന്‍സും, ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണ് ഇത്തവണത്തെ ഐപിഎല്ലിന് തുടക്കമാകുന്നത്.