ടെസ്റ്റ് ക്യാപ്റ്റനായി റഹ്മത്ത് ഷായെയും ടി20 ടീമിന്റെ ക്യാപ്റ്റനായി റഷീദ് ഖാനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

കാബൂള്‍: ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീമിന്റെ നായകനെ മാറ്റി ആരാധകരെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍. ടെസ്റ്റ്, ഏകദിന, ടി20 ടീം നായക പദവിയില്‍ നിന്ന് അസ്ഗര്‍ അഫ്ഗാനെ മാറ്റിയ സെലക്ഷന്‍ കമ്മിറ്റി പകരം ഗുല്‍ബാദിന്‍ നെയ്ബിനെ ഏകദിന ടീമിന്റെ നായകനായി തെരഞ്ഞെടുത്തു.നെയ്ബ് തന്നെയാണ് അഫ്ഗാനെ ലോകകപ്പില്‍ നയിക്കുക.

ടെസ്റ്റ് ക്യാപ്റ്റനായി റഹ്മത്ത് ഷായെയും ടി20 ടീമിന്റെ ക്യാപ്റ്റനായി റഷീദ് ഖാനെയും തെരഞ്ഞെടുത്തിട്ടുണ്ട്. 2015ല്‍ മുഹമ്മദ് നബിക്ക് പകരമാണ് അസ്ഗര്‍ അഫ്ഗാന്‍ ടീമിന്റെ നായകനായത്. അസ്ഗറിന് കീഴില്‍ അഫ്ഗാനിസ്ഥാന്‍ ഐസിസിയില്‍ പൂര്‍ണ അംഗത്വം ലഭിക്കുകകയും അയര്‍ലസന്‍ഡിനെതിരെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Scroll to load tweet…

അഫ്ഗാനിസ്ഥാനെ 33 ഏകദിനങ്ങളില്‍ നയിച്ച അസ്ഗര്‍ 2019 ഏകദിന ലോകകപ്പിന് ടീമിന് യോഗ്യത നേടിക്കൊടുക്കുന്നതിലും നിര്‍ണായക സംഭാവന നല്‍കി. ടി20യില്‍ 46 മത്സരങ്ങളില്‍ 37 ജയങ്ങളും അസ്ഗറിന്റെ പേരിലുണ്ട്. ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി അഫ്ഗാന്‍ ടീം സ്കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും പര്യടനം നടത്തും.ജൂണ്‍ ഒന്നിന് ഓസ്ട്രേലിയക്കെതിരെ ആണ് ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ മത്സരം.