ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനു് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകും ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിലേത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുക.

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിന്‍റെ മത്സരക്രമമായി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബ‍ർ 11വരെ ശ്രീലങ്കയിലാണ് ടൂർണമെന്‍റ് നടക്കുക. ഓഗസറ്റ് 28നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. കഴി‍ഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ടി 20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനു് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകും ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിലേത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുക.

ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടി20; ജേതാക്കളെ പ്രവചിച്ച് ആകാശ് ചോപ്ര, ഒപ്പം കാരണവും

ഏഷ്യാകപ്പിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ദുബായില്‍ 2018ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് അന്ന് ഇന്ത്യയെ നയിച്ചത്. അന്ന് ഫൈനല്‍ കളിച്ച ടീമില്‍ എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കേദാര്‍ ജാദവും അംബാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കും ഇപ്പോള്‍ ഏകദിന ടീമിലില്ല. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും അന്ന് ഫൈനല്‍ കളിച്ച ടീമിലുണ്ടായിരുന്നു. 2020ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് കൊവിഡ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു.