മാഞ്ചസ്റ്റര്‍: നാലാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 അംഗ ടീമില്‍ നിന്ന് പീറ്റര്‍ സിഡിലിനെ  പുറത്തിരുത്തിയാണ് ഓസീസ് ഇറങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് പകരം കളിക്കുക. ഈ ആഷസില്‍ സ്റ്റാര്‍ക്കിന്റെ ആദ്യ മത്സരമാണിത്. ഇംഗ്ലീഷ് ടീമിനെ ഇന്നലെ പ്രഖാപിച്ചിരുന്നു. ക്രിസ് വോക്‌സിന് പകരം ക്രെയ്ഗ് ഓവര്‍ടോണ്‍ ടീമിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, മര്‍നസ് ലബുഷാഗ്നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വെയ്ഡ്, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മി്ച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍. 

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ജോ ഡെന്‍ലി, ജോ റൂട്ട് (ക്യാപ്റ്റന്‍), ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര്‍, ക്രെയ്ഗ് ഓവര്‍ടോണ്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്.