അടുത്തിടെയാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചത്. ആഷസ് പരമ്പരയിലെ അവസാന മത്സരത്തില്‍ താരം കളിച്ചിരുന്നു.

മെല്‍ബണ്‍: അടുത്തിടെയാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചത്. ആഷസ് പരമ്പരയിലെ അവസാന മത്സരത്തില്‍ താരം കളിച്ചിരുന്നു. പ്രാദേശിക ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ താരമാണ് മാര്‍ഷ്. എന്നാല്‍ കഴിഞ്ഞ ദിവസം ടാസ്മാനിയക്കെതിരായ മത്സരത്തിന് ശേഷം താരത്തിന് ഒരു അബദ്ധം സംഭവിച്ചു. വെറുതെ കൈകൊണ്ട് ഡ്രസിങ് റൂമിലെ ചുമരിലൊന്ന് ഇടിച്ചതാണ്. കയ്യിന് പൊട്ടലുണ്ടെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

53 റണ്‍സാണ് താരത്തിന് നേടാനായത്. മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു. പുറത്തായ ശേഷം ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ മാര്‍ഷ് നിരാശനായി മുഷ്ടികൊണ്ട് ചുമരില്‍ ഒരു ഇടി. ഇടിയുടെ ശക്തി അല്‍പം കൂടി പോയി. താരത്തിന്റെ കയ്യിന് പരിക്കേല്‍ക്കുകയായിരുന്നു. എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

വെള്ളിയാഴ്ച വിക്ടോറിയക്കെതിരെ നടക്കുന്ന മത്സരം താരത്തിന് നഷ്ടമാവും. പരിക്ക് ഗുരുതരമാണെങ്കില്‍ പാകിസ്ഥാനെതിരെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലേക്കും താരത്തെ പരിഗണിച്ചേക്കില്ല. എന്തായാലും ചോദിച്ചുവാങ്ങിയ പണി താരത്തിന് ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്.