Asianet News MalayalamAsianet News Malayalam

സ്പിന്‍ കെണിയില്‍ മുട്ടുകുത്തി ഇംഗ്ലണ്ട്, ഇന്ത്യക്ക് 49 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്പിന്‍ ചുഴലി തീര്‍ത്ത അക്സര്‍ പട്ടേലാണ് രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞത്.  രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കിയ അക്സര്‍ മൂന്നാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ടിനെ 0/2 ലേക്ക് തള്ളിയിട്ടു.

Axar Patel and Ashwin Spin out England, India need 49 runs to win 3rd Test
Author
ahamedabad, First Published Feb 25, 2021, 6:45 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 49 റണ്‍സ് വിജയലക്ഷ്യം. 33 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 81 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും നാലു വിക്കറ്റെടുത്ത അശ്വിനും ഒരു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. 25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട്(19), ഓലി പോപ്പ്(12) എന്നിവര്‍ മാത്രമാണ് സ്റ്റോക്സിന് പുറമെ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.

അക്സര്‍-അശ്വിന്‍ ചുഴലിയില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്പിന്‍ ചുഴലി തീര്‍ത്ത അക്സര്‍ പട്ടേലാണ് രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞത്.  രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കിയ അക്സര്‍ മൂന്നാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ടിനെ 0/2 ലേക്ക് തള്ളിയിട്ടു.

ഡൊമനിക് സിബ്ലിയും ക്യാപ്റ്റന്‍ ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രണ്ടക്കം കടത്തിയെങ്കിലും സ്കോര്‍ 19ല്‍ നില്‍ക്കെ സിംബ്ലിയെ(7) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് അക്സര്‍ വീണ്ടും ആഞ്ഞടിച്ചു. അതിവേഗം റണ്‍സ് സ്കോര്‍ ചെയ്യാന്‍ നോക്കിയ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.34 പന്തില്‍ 25 റണ്‍സായിരുന്നു സ്റ്റോക്സിന്‍റെ സംഭാവന.

രണ്ട് തവണ എല്‍ബിഡബ്ല്യുവില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ജോ റൂട്ട് ഒടുവില്‍ അക്സറിന് മുന്നില്‍ കുടുങ്ങി. 19 റണ്‍സെടുത്ത റൂട്ടിനെ അക്സര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡ‍ില്‍ 56 റണ്‍സെ ഉണ്ടായിരുന്നുള്ളു. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റെടുത്ത അക്സര്‍ ഇതോടെ മത്സരത്തിലാകെ 10 വിക്കറ്റ് വീഴ്ത്തി.

400 വിക്കറ്റ് ക്ലബ്ബില്‍ അശ്വിന്‍

ആദ്യ ഇന്നിംഗ്സിലേതിന്‍റെ തനിയാവര്‍ത്തനമായി ഓലി പോപ്പിനെ(12) അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ പരുങ്ങലിലായി. ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ടെസ്റ്റ് കരിയറിലെ 400-ാം വിക്കറ്റ് അശ്വിന്‍ സ്വന്തമാക്കി. ബെന്‍ ഫോക്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച അക്സര്‍ മത്സരത്തിലാകെ 11 വിക്കറ്റ് വീഴ്ത്തി. ജാക് ലീച്ചിനെ(9) അശ്വിന്‍ സ്ലിപ്പല്‍ രഹാനെയുടെ കൈകകളിലെത്തിച്ചപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണെ(0) പന്തിന്‍റെ കൈകളിലെത്തിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടു.

Follow Us:
Download App:
  • android
  • ios