Asianet News MalayalamAsianet News Malayalam

ഏകദിന റാങ്കിംഗ്: ഗില്ലിനെ വലിച്ചിട്ട് ബാബര്‍ ഒന്നാം സ്ഥാനം തിരിച്ചെടുത്തു! ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യക്കാര്‍

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ സ്ഥാനങ്ങള്‍ നഷ്ടമായി.

babar azam back number one spot in icc odi ranking
Author
First Published Dec 20, 2023, 8:15 PM IST

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അസം ഒന്നാമതെത്തിയത്. അതേസമയം, ആദ്യ അഞ്ച് സ്ഥാനക്കാരില്‍ മൂന്നും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. ഗില്ലിനെ പുറമെ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് അഞ്ചാമത്. 

ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്), ഹാരി ടെക്റ്റര്‍ (അയര്‍ലന്‍ഡ്), റാസി വാന്‍ ഡര്‍ ഡസ്സന്‍ (ദക്ഷിണാഫ്രിക്ക), ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ഹെന്റിച്ച് ക്ലാസന്‍ (ദക്ഷിണാഫ്രിക്ക) എന്നിവരും ആദ്യ പത്തിലുണ്ട്. അതേസമയം, ഒരു സ്ഥാനം നഷ്ടമായ ശ്രേയസ് അയ്യര്‍ 12-ാം സ്ഥാനത്തേക്ക് വീണു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കെ എല്‍ രാഹുല്‍ 16-ാം സ്ഥാനത്താണ്.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ സ്ഥാനങ്ങള്‍ നഷ്ടമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബുമ്ര നിലവില്‍ അഞ്ചാം സ്ഥാനത്താണ്. കുല്‍ദീപ് എട്ടാമതും. ബൗളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ജോഷ് ഹേസല്‍വുഡ് രണ്ടാമതുണ്ട്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്തുണ്ട്.

ബുമ്രയെ പിന്തള്ളിയ ഓസീസ് സ്പിന്നര്‍ ആഡം സാംപ നാലാമത്. ആറും ഏഴും സ്ഥാനങ്ങളില്‍ റാഷിദ് ഖാനും ട്രന്റ് ബോള്‍ട്ടും. കുല്‍ദീപിന് പിന്നില്‍ ഒമ്പതും പത്തും സ്ഥാനങ്ങളില്‍ ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നബിയുമുണ്ട്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി 11-ാം സ്ഥാനത്താണ്. ാള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെയില്ല.

ഇനി വേറെ വഴിയില്ല! അബദ്ധത്തിലൂടെ ടീമിലെത്തിയ ശശാങ്ക് സിംഗിനെ കൊണ്ട് വീഡിയോ ചെയ്യിപ്പിച്ച് പഞ്ചാബ് കിംഗ്‌സ്
 

Latest Videos
Follow Us:
Download App:
  • android
  • ios