ധാക്ക: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാന്‍ ഫൈനല്‍ മഴ കാരണം ഒഴിവാക്കി. ധാക്ക ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ ടോസിടാന്‍ പോലും സാധിച്ചില്ല. സിംബാബ്‌വെയായിരുന്നു ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. അഫ്ഗാനിസ്ഥാന്റെ റഹ്മാനുള്ള ഗുര്‍ബാസ് പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 

നേരത്തെ ബംഗ്ലാദേശിനെതിരെ നടന്ന ഏക ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ വിജയിച്ചിരുന്നു. ടി20യില്‍ രണ്ടുതവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം നേടുകയായിരുന്നു. എന്നാല്‍ പോയിന്റ് പട്ടികയില്‍ ബംഗ്ലാദേശാണ് മുന്നില്‍. 

നാല് മത്സരങ്ങളില്‍ മൂന്നിലും ആതിഥേയര്‍ വിജയിച്ചു. അഫ്ഗാന്‍, സിംബാബ്‌വെയോടും ബംഗ്ലാദേശിനേയും പരാജയപ്പെട്ടിരുന്നു.