ബാഴ്‌സലോണ: ലാ ലിഗയില്‍ പുതിയ പരിശീലകന്റെ കീഴിലിറങ്ങിയ ബാഴ്‌സലോണയ്ക്ക് ജയതുടക്കം. ഗ്രനഡയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. ലിയോണല്‍ മെസിയുടെ ഗോളാണ് ടീമിന് ജയമൊരുക്കിയത്. 

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ കപ്പിലെ തോല്‍വിക്ക് പിന്നാലെ വെല്‍വെര്‍ദയെ പുറത്താക്കിയാണ് ക്വിക്കെ സെറ്റിയനെ ബാഴ്‌സ പരിശീലകനാക്കിയത്. അദ്ദേഹത്തിന് കീഴില്‍ ജയത്തോടെ തുടങ്ങാനായത് ബാഴ്‌സയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. 

76ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 69ാം മിനിറ്റില്‍ മെസ്സിയെ ഫൗള്‍ ചെയ്തതിന് പ്രതിരോധ താരം ബരഹോന ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ 10 പേരുമായായിരുന്നു ഗ്രനഡയുടെ കളി.