ഹിന്ദിയെക്കാള്‍ വലിയ ഭാഷയില്ലെന്നും പറഞ്ഞ സുശീല്‍ ദോഷി ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് തനിക്ക് ദേഷ്യമാണെന്നും ഇന്ത്യയിലാണ് ജിവിക്കുന്നതെങ്കില്‍ മാതൃഭാഷയായ ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞിരിക്കണമെന്നു കൂടി പറഞ്ഞുവെച്ചു.

ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബറോഡ-കര്‍ണാടക മത്സരത്തിനിടെ വിവാദ പരാമര്‍ശവുമായി കമന്റേറ്റര്‍. ബറോഡയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് കമന്റേറ്ററായ സുശീല്‍ ദോഷി വിവാദ പരാമര്‍ശം നടത്തിയത്. സുനില്‍ ഗവാസ്കറുടെ ഹിന്ദി കമന്ററിയെക്കുറിച്ച് സഹ കമന്റേറ്റര്‍ വാചാലനായപ്പോഴാണ് സുശീല്‍ ദോഷി എല്ലാ ഇന്ത്യക്കാരും ഹിന്ദി പഠിക്കണമെന്നും ഇത് നമ്മുടെ മാതൃഭാഷയാണെന്നും പറഞ്ഞത്.

ഹിന്ദിയെക്കാള്‍ വലിയ ഭാഷയില്ലെന്നും പറഞ്ഞ സുശീല്‍ ദോഷി ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് തനിക്ക് ദേഷ്യമാണെന്നും ഇന്ത്യയിലാണ് ജിവിക്കുന്നതെങ്കില്‍ മാതൃഭാഷയായ ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞിരിക്കണമെന്നു കൂടി പറഞ്ഞുവെച്ചു. എന്നാല്‍ സുശീല്‍ ദോഷിയുടെ പ്രസ്താവനക്കെതിരെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.

2011ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 43 ശതമാനം പേര്‍ മാത്രമാണ് ഹിന്ദി ഭാഷ (ഭോജ്‌പുരി, രാജസ്ഥാനി ഉള്‍പ്പെടെ)സംസാരിക്കുന്നവരായിടുള്ളത്. ഇതില്‍ തന്നെ 26 ശതമാനം പേര്‍ മാത്രമെ ഹിന്ദിയെ മാതൃഭാഷയായി എടുക്കുന്നുള്ളു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…