ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്നുണ്ട്. ആ പരമ്പരയ്ക്ക് താരത്തിന്റെ സേവനം ലഭിക്കുമോ എന്നുള്ളതാണ് പ്രധാന ചോദ്യം.

ലണ്ടന്‍: ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനേയും ഉള്‍പ്പെടുത്തിയിരുന്നു. താരത്തിന്റെ ഓള്‍റൗണ്ട് മികവ് ഗുണം ചെയ്യുമെന്ന ചിന്തയിലാണ് സ്റ്റോക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് അദ്ദേഹം ഏകദിന ടീമില്‍ തിരിച്ചെത്തിയത്. അമിത ജോലിഭാരത്തെ തുടര്‍ന്നാണ് അദ്ദേഹം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നത്. ഇപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. 

ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്നുണ്ട്. ആ പരമ്പരയ്ക്ക് താരത്തിന്റെ സേവനം ലഭിക്കുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. കാല്‍മുട്ടിനുള്ള പ്രശ്‌നങ്ങള്‍ തുടര്‍ന്ന് ലോകകപ്പിന് ശേഷം അദ്ദേഹം ശസ്ത്രക്രിയ്ക്ക് വിധേയനാവുന്നുണ്ട്. ജനുവരി 25നാണ് ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ ടെസ്റ്റ് പരമ്പര സമയത്ത് അദ്ദേഹം പൂര്‍ണ കായികക്ഷമത കൈവരിക്കുമോ എന്നുള്ളതാണ് പ്രധാന ചോദ്യം.

അതിനെ കുറിച്ച് സംസാരിക്കുകയാണ് സ്‌റ്റോക്‌സ് ഇപ്പോള്‍. ഇംഗ്ലീഷ് താരത്തിന്റെ വാക്കുകള്‍... ''ചില സ്‌പെഷ്യലിസ്റ്റുകളുമായി സംഭാഷണങ്ങള്‍ നടത്താറുണ്ട്. ഒരു പ്ലാന്‍ നിലവിലുണ്ട്. എന്നാല്‍ എന്താണ് ചെയ്യുകയെന്ന പറയാനുള്ള സമയമല്ല ഇത്. അടുത്ത സീസണ്‍ തുടങ്ങുമ്പോള്‍ ഒരു മുഴുവന്‍ സമയ ഓള്‍റൗണ്ടറായി കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലോകകപ്പിന് ശേഷം മാത്രമെ ബാക്കിയ കാര്യങ്ങള്‍ ചിന്തിക്കുന്നുള്ളു.'' സ്‌റ്റോക്‌സ് പറഞ്ഞു.

കാല്‍മുട്ട് ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ഫിറ്റ്‌നെസിലെത്താന്‍ 8-12 ആഴ്ചകള്‍ ആവശ്യമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് സ്റ്റോക്‌സ്. 2023 ലെ ലേലത്തില്‍ 16.25 കോടിയ്ക്കാണ് ചെന്നൈ താരത്തെ സ്വന്തമാക്കിയത്.

പാക്കിസ്ഥാനെതിരായ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യക്ക് സന്തോഷവാർത്ത, സൂപ്പർ താരം തിരിച്ചെത്തി