പരിക്കും വ്യക്തിപരമായ കാരണങ്ങളാലും ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, പേസര്‍ ജോഷ് ഹേസല്‍വുഡ്, സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഓസ്ട്രേലിയക്ക് നഷ്ടമായിരുന്നു.

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. അസുഖബാധിതനായ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി ഓസ്ട്രേലിയയിലേക്ക് മടങ്ങി. ക്യാരിക്ക് പകരം ആദ്യ ഏകദിനത്തില്‍ ജോഷ് ഇംഗ്ലിസ് ആണ് ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പറാകുന്നത്.

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ നാല് ഓള്‍ റൗണ്ടര്‍മാരുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരാണ് ഓള്‍ റൗണ്ടര്‍മാരായി ഓസ്ട്രേലിയയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത്. ഇവര്‍ക്ക് പുറമെ ബൗളിംഗ് ഓള്‍ റൗണ്ടറായ സീന്‍ ആബട്ടും ഓസ്ട്രേലിയയുടെ ആദ്യ ഇലവനിലുണ്ട്. വീഴ്ചയില്‍ കാലിലെ എല്ലൊടിഞ്ഞ് പരിക്കേറ്റ ഗ്ലെന്‍ മാക്സ്‌വെല്‍ മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളിക്കാനിറങ്ങുന്നത്.

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ നാലു പേസര്‍മാരുമായി ഇന്ത്യ; ഉമ്രാനും ചാഹലും പുറത്ത്

പരിക്കും വ്യക്തിപരമായ കാരണങ്ങളാലും ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, പേസര്‍ ജോഷ് ഹേസല്‍വുഡ്, സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഓസ്ട്രേലിയക്ക് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് അലക്സ് ക്യാരിയെ കൂടി ഓസ്ട്രേലിയക്ക് നഷ്ടമാകുന്നത്. ടെസ്റ്റ് പരമ്പരയില്‍ ബാറ്ററെന്ന നിലയില്‍ തിളങ്ങാന്‍ ക്യാരിക്ക് ആയിരുന്നില്ല.ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ട്രാവിസ് ഹെഡിനൊപ്പം മിച്ചല്‍ മാര്‍ഷാണ് ഓസ്ട്രേലിയക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. പരിക്കേറ്റ വാര്‍ണര്‍ ടീമിനൊപ്പം ഉണ്ടെങ്കിലും ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയിരുന്നില്ല.

ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത് (സി), മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് (w), കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.