Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ പരമ്പര; ബോള്‍ട്ടും ഗ്രാന്‍ഹോമും ന്യൂസിലന്‍ഡ് ടീമില്‍ തിരിച്ചെത്തും

പരിക്ക് കാരണം പാകിസ്ഥാനെതിരായ അവസാന ടെസ്റ്റ് കളിക്കാതിരുന്നു ന്യൂസിലന്‍ഡ് താരങ്ങളായ ട്രന്റ് ബോള്‍ട്ടും കോളിന്‍ ഡി ഗ്രാന്‍ഹോമും ടീമില്‍ തിരിച്ചെത്തും.
 

boult and grandhomme will join with kiwis after injury
Author
Wellington, First Published Dec 6, 2019, 5:51 PM IST

വെല്ലിങ്ടണ്‍: പരിക്ക് കാരണം പാകിസ്ഥാനെതിരായ അവസാന ടെസ്റ്റ് കളിക്കാതിരുന്നു ന്യൂസിലന്‍ഡ് താരങ്ങളായ ട്രന്റ് ബോള്‍ട്ടും കോളിന്‍ ഡി ഗ്രാന്‍ഹോമും ടീമില്‍ തിരിച്ചെത്തും. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇരുവരും തയ്യാറാണെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു. 

നേരത്തെ ഇരുവരുടെയും തിരിച്ചുവരവിന്റെ കാര്യത്തില്‍ കോച്ച് ഗാരി സ്റ്റഡ് ആശങ്ക പ്രകടപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിവസമാണ് ബോള്‍ട്ടിന് പരിക്കേറ്റത്. ഡിസംബര്‍ 12ന് പെര്‍ത്തിലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ്. പകലും രാത്രിയിലുമായിട്ടാണ് മത്സരം നടക്കുക.

Follow Us:
Download App:
  • android
  • ios